തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ വീണ്ടും അവസരം. തിങ്കളാഴ്ച മുതൽ വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ സാധിക്കും. അടുത്ത മാസം 25നാണ് അന്തിമ വോട്ടര്‍പട്ടിക ഇറക്കുന്നത്. ഒക്ടോബർ 14 വരെ ഓൺലൈനായി പേര് ചേർക്കാം.
തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും മുൻപ് ഒരിക്കൽ കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വ്യക്തമാക്കി. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയാക്കിയ, എന്നാൽ കരട് പട്ടികയിൽ പേരില്ലാത്ത വ്യക്തികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം.
ഒക്ടോബർ 14 വരെ ഓൺലൈനായി പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും അപേക്ഷ നൽകാവുന്നതാണ്. കൂടാതെ, എല്ലാ വോട്ടർമാർക്കും സവിശേഷമായ ഒരു തിരിച്ചറിയൽ നമ്പർ നൽകുന്നതായിരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
SUMMARY: Local Body Elections. Another chance to add name to voter list
ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാരിന്റെ…
പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.അലനല്ലൂരിൽ ആണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ്…
പ്രാഗ്: 18 വയസ്സുകാരിയായ ഇന്ത്യൻ അമ്പെയ്ത്ത് താരം ശീതള്‍ ദേവി കായിക ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേർത്തു. കൈകളില്ലാത്ത ആദ്യ വനിതാ…
ബെംഗളൂരു: കർണാടക പിസിസി ജനറൽ സെക്രട്ടറിയും മലയാളിയുമായ ടി.എം. ഷാഹിദ് തെക്കിലിനെ സംസ്ഥാന മിനിമം വേതന ബോർഡ് ചെയർമാനായി നിയമിച്ചു.…
ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി പുറത്ത്. കേസിലെ പ്രതി സെബാസ്റ്റ്യനെ ഇയാളുടെ…
ന്യൂഡല്‍ഹി: ആൻഡമാൻ കടലിൽ ഗണ്യമായ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. രാജ്യത്തെ ആഴക്കടൽ പര്യവേക്ഷണത്തിൽ വലിയ…