BENGALURU UPDATES

തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചവരില്‍ ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ കർണാടക ചെയർമാനുമായ സി പി രാധാകൃഷ്ണനും കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിലും ആണ് ജയിച്ചത്. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലെ മൂന്നാം വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച സി പി രാധാകൃഷ്ണൻ 90 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കൊല്ലം പുനലൂർ നഗരസഭയിലെ നെല്ലിപ്പള്ളി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധി തേടിയ സുനിൽ തോമസ് മണ്ണിൽ 46 വോട്ടുകള്‍ക്കാണ് ജയിച്ചത്. ചിങ്ങോലിയിലെ മൂന്നാം വാര്‍ഡും പുനലൂർ നെല്ലിപ്പള്ളി വാര്‍ഡും കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റായിരുന്നു.

ഇരുവരും നേരത്തെ വിദ്യാർഥി സംഘടനയിലൂടെ രാഷ്ട്രീയത്തിൽ എത്തിയവരാണ്. ബെംഗളൂരുവിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമാണ്. ആലപ്പുഴ നങ്ങ്യാർകുളങ്ങര സ്വദേശിയായ സിപി രാധാകൃഷ്ണൻ കഴിഞ്ഞ 36 വർഷത്തോളമായി ബാംഗ്ലൂർ കേരളസമാജത്തിന്റെ നേതൃനിരയിലായിരുന്നു. മൂന്നു തവണ ലോക കേരളസഭ അംഗമായി  പ്രവര്‍ത്തിച്ചിട്ടുണ്ട്. ടികെഎം കോളേജിലെ പ്രീഡിഗ്രി പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് സിപി രാധാകൃഷ്ണൻ പൊതുപ്രവർത്തനരംഗത്ത് എത്തുന്നത്. എസ്എഫ്ഐയുടെ ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

പുനലൂർ ശ്രീനാരായണ കോളേജിലെ കെഎസ്‌യു താലൂക്ക് പ്രസിഡന്റ് ആയിരുന്നു സുനില്‍. ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് ദേശീയ കൺവീനർ, ബെംഗളൂരു സൗത്ത് ഡിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 18 വർഷമായി ബെംഗളൂരുവിലാണ് താമസം.
SUMMARY: Local body elections; Bengaluru Malayalis among winners

NEWS DESK

Recent Posts

‘മിന്നായം പോലെ മെസ്സി’; കൊല്‍ക്കത്തയില്‍ ആരാധക രോഷം, സ്റ്റേഡിയം തകര്‍ത്തു

കൊല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന കാരണത്താല്‍ പ്രകോപിതരായി ആരാധകർ. ഇന്ത്യൻ സന്ദർശനത്തിന്റെ…

17 minutes ago

‘ജനം പ്രബുദ്ധരാണ്; എത്ര മറച്ചാലും അവര്‍ കാണേണ്ടത് കാണും’: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 'ജനം പ്രബുദ്ധരാണ്, എത്ര ബഹളം വച്ചാലും അവര്‍…

2 hours ago

പന്തളത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; നഗരസഭ ഭരണം ഉറപ്പിച്ച്‌ എല്‍ഡിഎഫ്

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദം ശക്തമായ പ്രചാരണ വിഷയമായിട്ടും, പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയില്‍ ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല.…

3 hours ago

പെരിന്തല്‍മണ്ണയില്‍ ചരിത്രം കുറിച്ച്‌ യുഡിഎഫ്; നഗരസഭയില്‍ 30 വര്‍ഷത്തെ ഇടത് ഭരണം അവസാനിച്ചു

പെരിന്തല്‍മണ്ണ: മൂന്ന് പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന പെരിന്തല്‍മണ്ണ നഗരസഭ ഇത്തവണ യു.ഡി.എഫ്. പിടിച്ചെടുത്ത് ചരിത്രം കുറിച്ചു. 1995-ല്‍ നഗരസഭ രൂപീകൃതമായ…

4 hours ago

മുത്തോലി പഞ്ചായത്തില്‍ 5 വര്‍ഷത്തെ ബിജെപി കുത്തക തകര്‍ത്ത് എം ജി ഗോപിക

പാലാ: പഠന പോരാട്ടത്തിനൊപ്പം ജനപ്രതിനിധിയായി നാടിനെ നയിക്കാൻ തിരഞ്ഞെടുപ്പ് ഗോദയില്‍ കന്നിയങ്കത്തിന് ഇറങ്ങിയ എല്‍ഡിഎഫ് സ്ഥാനാർഥി എം.ജി.ഗോപിക വിജയിച്ചു. മുത്തോലി…

5 hours ago

ശാസ്തമംഗലത്ത് വെന്നിക്കൊടി പാറിച്ച്‌ ആര്‍. ശ്രീലേഖ

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനില്‍ വിജയിച്ചു. എൻ.ഡി.എ. സ്ഥാനാർഥിയായി…

6 hours ago