തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം 26ന് ആരംഭിക്കും. ത്രിതലപഞ്ചായത്തുകളിൽ 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നൽകുന്നത്. പോസ്റ്റൽ ബാലറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫോം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും.
അപേക്ഷ വോട്ടെടുപ്പിന് കുറഞ്ഞത് ഏഴു ദിവസം മുൻപോ, വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം. ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളിലേക്ക് ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.
SUMMARY: Local body elections; Postal ballot distribution from 26th
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ ബെംഗളൂരു മേഖല പഠനോത്സവം വിമാനപുര കൈരളി നിലയം സ്‌കൂളിൽ നടന്നു. എഴുത്തുകാരൻ സുധാകരൻ…
ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കൂടാളി കൊളോളം കാരക്കണ്ടി കെ. പി.ശ്രീധരന്റെയും പരേതയായ എം.കെ. കാഞ്ചനയുടെയും മകൾ…
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ…
കൊല്ലം: ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46) ആണ്…
ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ മേഖലയില്‍ ശക്തമായ മഴ. കനത്ത മഴയെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ തമിഴ്നാട്ടിലെ രണ്ട് ജില്ലകളിലെ…
ബെംഗളൂരു : ഗതാഗത നിയമലംഘന കേസുകളിൽ കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നവർക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സരക്കാര്‍. വെള്ളിയാഴ്ച മുതൽ…