ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും. കേരള സമാജം ബാംഗ്ലൂർ മുൻപ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ കർണാടക ചെയർമാനുമായ സി പി രാധാകൃഷ്ണനും കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിലും ആണ് മത്സരിക്കുന്നത്. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലെ മൂന്നാം വാർഡിൽ സിപിഎം സ്ഥാനാർഥിയായാണ് സി പി രാധാകൃഷ്ണൻ മത്സരിക്കുന്നത്. കൊല്ലം പുനലൂർ നഗരസഭയിലെ നെല്ലിപ്പള്ളി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി ആണ് സുനിൽ തോമസ് മണ്ണിൽ ജനവിധി തേടുന്നത്.
ഇരുവരും നേരത്തെ വിദ്യാർഥി സംഘടനയിലൂടെ രാഷ്ട്രീയത്തിൽ എത്തിയവരാണ്. പുനലൂർ ശ്രീനാരായണ കോളേജിലെ കെഎസ്‌യു താലൂക്ക് പ്രസിഡന്റ് ആയിരുന്നു സുനില്‍. ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് ദേശീയ കൺവീനർ, ബെംഗളൂരു സൗത്ത് ഡിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 18 വർഷമായി ബെംഗളൂരുവിലാണ് താമസം.
ആലപ്പുഴ നങ്ങ്യാർകുളങ്ങര സ്വദേശിയായ സിപി രാധാകൃഷ്ണൻ കഴിഞ്ഞ 36 വർഷത്തോളമായി ബാംഗ്ലൂർ കേരളസമാജത്തിന്റെ നേതൃനിരയിലായിരുന്നു. മൂന്നു തവണ ലോക കേരളസഭ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടികെഎം കോളേജിലെ പ്രീഡിഗ്രി പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് സിപി രാധാകൃഷ്ണൻ പൊതുപ്രവർത്തനരംഗത്ത് എത്തുന്നത്. എസ്എഫ്ഐയുടെ ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
SUMMARY: Local body elections; Two Bengaluru Malayalis in the fray
ബെംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ പത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്തയുടെ പരിശോധന. പണവും…
ന്യൂഡല്‍ഹി: തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്…
ബെംഗളുരു: നമ്മ മെട്രോയുടെ യെലോ ലൈനിൽ (ആർ വി റോഡ് മുതല്‍ ബൊമ്മസന്ദ്ര വരെയുള്ള പാത) തിങ്കളാഴ്ചകളിൽ രാവിലെ 5.05…
ബെംഗളൂരു: ബന്ദിപ്പുരിൽ കടുവയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു മുതുമല ബഫർ സോണിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തമിഴ്‌നാട്ടിലെ നീലഗിരി ഗുഡലൂര്‍…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹമാധ്യമത്തിൽ കൊലവിളി കമന്‍റിട്ട കന്യാസ്ത്രീക്കെതിരേ കേസെടുത്ത് പോലീസ്. അഭിഭാഷകനായ സുഭാഷ് തീക്കാടിന്‍റെ പരാതിയിൽ ടീന…