KERALA

തദ്ദേശ തിരഞ്ഞെടുപ്പ്; യുഡിഎഫിന് വമ്പൻ തിരിച്ചുവരവ്, എൽ.ഡി.എഫിന് തിരിച്ചടി

തിരുവനന്തപുരം: ഇടതു കോട്ടകളില്‍ കനത്ത പ്രഹരം മേല്‍പ്പിച്ചുകൊണ്ട് യു ഡി എഫ് മുന്നേറ്റം. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റം. കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിൽ യു.ഡി.എഫ് വ്യക്തമായ മുൻതൂക്കത്തോടെ മുന്നേറുകയാണ്. സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ പരമ്പരാഗതമായ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ കൈവിട്ട തൃശൂർ, എറണാകുളം കോർപ്പറേഷനുകളിൽ യു.ഡി.എഫ് മുന്നേറുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നേറാനായതാണ് എൻ.ഡി.എയുടെ പ്രധാനനേട്ടം. എൽ.ഡി.എഫ് മുന്നേറ്റം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ഒതുങ്ങി.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കഴിയുമ്പോൾ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണെന്ന് പറഞ്ഞ സണ്ണി ജോസഫ് കേരളം തങ്ങൾക്കൊപ്പം നിന്നുവെന്നും പറഞ്ഞു. അതേസമയം എൽഡിഎഫിന്റെ കള്ള പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

2010ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. സംസ്ഥാനത്തിൻ്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാൻ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തൽ. ഈ ട്രെൻഡ് തുടര്‍ന്നാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.

യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് 2010-ന് ശേഷം ആദ്യമായി ഇത്തരത്തിൽ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്. അതേസമയം, എൽഡിഎഫിന് കാര്യമായ തിരിച്ചടി നേരിടുമ്പോൾ തന്നെ ബി.ജെ.പിക്കും വലിയ നേട്ടം അവകാശപ്പെടാനുണ്ട്. ഈ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റം രേഖപ്പെടുത്തി. മുൻപ് 23 പഞ്ചായത്തുകളിൽ ലീഡ് നേടിയ സ്ഥാനത്ത് ഇത്തവണ 33 പഞ്ചായത്തുകളിലാണ് ബിജെപിക്ക് ലീഡുള്ളത്. കൂടാതെ, ഒരു കോർപ്പറേഷനിലും ബിജെപി ലീഡ് നിലനിർത്തുന്നുണ്ട്.
SUMMARY: Local body elections; UDF makes a huge comeback, LDF suffers setback

 

NEWS DESK

Recent Posts

മുത്തോലി പഞ്ചായത്തില്‍ 5 വര്‍ഷത്തെ ബിജെപി കുത്തക തകര്‍ത്ത് എം ജി ഗോപിക

പാലാ: പഠന പോരാട്ടത്തിനൊപ്പം ജനപ്രതിനിധിയായി നാടിനെ നയിക്കാൻ തിരഞ്ഞെടുപ്പ് ഗോദയില്‍ കന്നിയങ്കത്തിന് ഇറങ്ങിയ എല്‍ഡിഎഫ് സ്ഥാനാർഥി എം.ജി.ഗോപിക വിജയിച്ചു. മുത്തോലി…

31 minutes ago

ശാസ്തമംഗലത്ത് വെന്നിക്കൊടി പാറിച്ച്‌ ആര്‍. ശ്രീലേഖ

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനില്‍ വിജയിച്ചു. എൻ.ഡി.എ. സ്ഥാനാർഥിയായി…

1 hour ago

പാക് വിരുദ്ധത; രണ്‍വീര്‍ സിംഗിൻ്റെ ‘ധുരന്ധര്‍’ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചു

ന്യൂഡൽഹി: ബോക്സ് ഓഫീസില്‍ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് രണ്‍വീർ സിങ്ങിന്റെ ഏറ്റവും പുതിയ ചിത്രമായ 'ധുരന്ധർ. ഇപ്പോഴിതാ ചിത്രത്തിന്…

2 hours ago

മുട്ടടയില്‍ യുഡിഎഫിൻ്റെ വൈഷ്ണ സുരേഷിന് ചരിത്ര വിജയം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 16 സീറ്റില്‍ എന്‍ഡിഎയും 16 സീറ്റില്‍ എല്‍ഡിഎഫും…

3 hours ago

ആശുപത്രിയില്‍ മദ്യലഹരിയില്‍ ഡോക്‌ടറുടെ അഭ്യാസം; രോഗികളുടെ പരാതിയില്‍ ഡോക്ടര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയ ഡോക്ടടറെ രോഗികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ ദിവസം…

4 hours ago

തദ്ദേശ ഫലം: വോട്ടെണ്ണൽ തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ വീറുള്ള രാഷ്ട്രീയപ്പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമുന്നിലെത്തുമെന്ന ആകാംക്ഷയ്ക്ക് വിരാമമാകുന്നു. വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെ…

5 hours ago