KERALA

തദ്ദേശ തിരഞ്ഞെടുപ്പ്: പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, 2.84 കോടി വോട്ടര്‍മാര്‍, 2798 പ്രവാസികൾ

തിരുവനന്തപുരം: തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു . ആകെ 2,84,46,762 വോട്ടര്‍മാരാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. പ്രവാസി വോട്ടര്‍പട്ടികയില്‍ 2,798 പേരുണ്ട്.

2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. വാര്‍ഡ് പുനര്‍വിഭജനത്തിനു ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. 14 ജില്ലകളിലായുള്ള 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകളിലെയും 87 മുന്‍സിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പറേഷനുകളിലെ 421 വാര്‍ഡുകളിലെയും വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

കമ്മീഷന്റെ https://www.sec.kerala.gov.in വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും വോട്ടര്‍പട്ടിക പരിശോധനക്ക് ലഭ്യമാണ്. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഒക്ടോബര്‍ 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ ആര്‍ ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.
SUMMARY: Local elections: Revised electoral roll published, 2.84 crore voters, 2798 non-residents

NEWS DESK

Recent Posts

സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച; രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ

റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…

15 minutes ago

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താ​മ​ര​ശേ​രി…

1 hour ago

കാറിലിടിച്ച ബൈക്ക് റോഡിലേക്ക് തെന്നിവീണു; ടോറസ് ലോറി കയറി യുവാവിന് ദാരുണാന്ത്യം

തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.…

1 hour ago

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ‘മോൻതാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ്…

2 hours ago

സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് അപേക്ഷ 27 വരെ

ന്യൂഡല്‍ഹി: കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ…

2 hours ago

ഹൊസൂർ കൈരളി സമാജം ഓണാഘോഷം ഇന്ന്

ബെംഗളൂരു: ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ് 2025’ ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ ഇന്ന് രാവിലെ 7 മണി മുതല്‍…

3 hours ago