യുവതിക്കുനേരെ ലൈം​ഗി​ക അ​തി​ക്ര​മം, ടിവികെ നേതാവിനെ നാട്ടുകാർ തല്ലിച്ചതച്ചു, പിന്നാലെ പോലീസിനു കൈമാറി

ചെ​ന്നൈ: വി​വാ​ഹി​ത​യാ​യ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ടിവികെ നേ​താ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ച്ച​ത​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ ക​രൂ​ർ കു​ളി​ത്ത​ലൈ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ര​മേ​ശി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

യു​വ​തി ജോ​ലി ചെ​യ്യു​ന്ന മെ​ഡി​ക്ക​ൽ ഷോ​പ്പി​ന് മു​ന്നി​ൽ സ്ഥി​ര​മാ​യി എ​ത്തു​ന്ന ര​മേ​ശ് ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും വീ​ട്ടി​ലേ​ക്ക് പി​ന്തു​ട​രു​ക​യും ചെ​യ്തി​രു​ന്നു. ഇയാളുടെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ ക​ഴി​ഞ്ഞ മൂന്നു മാ​സ​മാ​യി യു​വ​തി ഭ​ർ​ത്താ​വി​നൊ​പ്പ​മാ​ണ് ജോ​ലി​ക്ക് വ​ന്നി​രു​ന്ന​ത്. എന്നാൽ സംഭവദിവസം ഭർത്താവിന് എത്താൻ സാധിക്കാതിരുന്നതോടെ യുവതി സഹോദരിയോടൊപ്പം വീട്ടിലേക്ക് നടന്ന് വരുന്നതിനിടെ രമേഷ് വഴിയിൽ തടഞ്ഞ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. യുവതി ഉടൻ ബന്ധുക്കളെ വിവരമറിയിച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി. തുടർന്ന് സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെടുകയും നാട്ടുകാർ രമേഷിനെ മർദിക്കുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.

സംഭവത്തിന് ശേഷം യുവതി കുളിത്തലൈ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, പോലീസ് ഇയാളെ സംരക്ഷിക്കുന്നതിനായി നടപടികൾ വൈകിപ്പിക്കുകയാണെന്നാരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. അതേസമയം അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ജനക്കൂട്ടത്തിന്റെ മർദനത്തിൽ പരുക്കേറ്റ രമേഷ് ഇപ്പോൾ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇതിനിടെ, വിഷയത്തിൽ ഡിഎംകെ എംപി കനിമൊഴി പോലീസ് നടപടി വൈകുന്നതിനെതിരെ പ്രതികരിച്ചു. ടിവികെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
SUMMARY: Locals beat up TVK leader for sexual assault on girl, then handed him over to police

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ 'പെപ്‌റ്റൈഡ് പാര്‍ട്ടി' റദ്ദാക്കി....

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന്, രാവിലെ 10...

ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിന് ഇന്ന്...

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. വൈകിട്ട് നാല്...

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ശ്രീകാര്യം ചെന്തിയില്‍ മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍...

Related Articles

Popular Categories