ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍ അവതരിപ്പിച്ചത്. സെലക്‌ട് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച പരിഷ്കരിച്ച പുതിയ ആദായനികുതി ബില്ലാണ് സഭയില്‍ അവതരിപ്പിച്ചത്.
ആദായനികുതി (നമ്പർ 2) ബില്‍, 2025, ആദായനികുതിയുമായി ബന്ധപ്പെട്ട നിയമം ക്രോഡീകരിക്കാനും ഭേദഗതി ചെയ്യാനും ലക്ഷ്യമിടുന്നുവെന്നും ഇത് നിലവിലെ നിയമത്തിന് പകരമാകുമെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് നിർമ്മല സീതാരാമൻ പറഞ്ഞു. ഫെബ്രുവരി 13ന് അവതരിപ്പിച്ച ആദായനികുതി ബില്‍-2025 കഴിഞ്ഞയാഴ്ച ലോക്സഭയില്‍ നിന്ന് പിൻവലിച്ചിരുന്നു.
ബില്‍ പിൻവലിച്ചതിന് പിന്നാലെ, സെലക്‌ട് കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതുക്കിയ ബില്‍ പുറത്തിറക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ബിജെപി അംഗം ബൈജയന്ത് പാണ്ഡ അധ്യക്ഷനായ ലോക്സഭാ സെലക്‌ട് കമ്മിറ്റി മുന്നോട്ടുവെച്ച 285 നിർദ്ദേശങ്ങളില്‍ ഏതാണ്ട് എല്ലാ ശുപാർശകളും ഉള്‍പ്പെടുന്നതാണ് പുതിയ ബില്ലെന്നാണ് വിവരം.
SUMMARY: Lok Sabha passes new Income Tax Bill
ബോഗോട്ട: തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു. ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതു…
ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്.തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം…
ബെംഗളൂരു: ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് പരാമർശം നടത്തിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ…
വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട്…
തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ്…
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…