കൊച്ചി: ആഗോള തലത്തില്‍ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡാണ് ‘ലോക’ സ്വന്തമാക്കിയിരിക്കുന്നത്. 268 കോടി രൂപ കളക്ഷൻ നേടിയ ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ റെക്കോർഡാണ് ‘ലോക’ മറികടന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത ഇന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും മികച്ച കളക്ഷനാണിത്.
റിലീസിനെത്തി 23-ാം ദിവസം പിന്നിടുമ്പോൾ ലോകയുടെ ആഗോള കളക്ഷൻ എമ്പുരാന്റെ 268 കോടി കളക്ഷൻ മറികടന്നതായാണ് വിവരം. അതേസമയം, ഒടിടി റിലീസിനു മുന്നോടിയായി 300 കോടി എന്ന നാഴികക്കല്ല് ലോക മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോക എത്തിയിരിക്കുന്നത്.
അഞ്ചു ഭാഗങ്ങള്‍ ഉണ്ടാവും ചിത്രത്തിനെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മലയാളികള്‍ക്കെല്ലാം സുപരിചിതമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോക ഒരുക്കിയത്. ചന്തു സലിംകുമാർ, അരുണ്‍ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, ടൊവിനോ തോമസ്, ദുല്‍ഖർ സല്‍മാൻ എന്നിവരാണ് ലോകയിലെ ശ്രദ്ധേയമായ മുഖങ്ങള്‍.
SUMMARY: ‘Loka’ becomes a new industry hit in Malayalam
ബെംഗളൂരു: ബെല്ലാരി സന്ദൂർ താലൂക്കിലെ തോരനഗലിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേയ്ക്ക് എറിഞ്ഞ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ബീഹാർ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ മണിനാൽകൂർ ഗ്രാമത്തിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചുകയറി രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.…
ബെംഗളൂരു: ബെംഗളൂരു മലയാളികള്‍ക്കിടയില്‍ കലാ, സംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ രാമമൂര്‍ത്തി നഗര്‍ കേന്ദ്രീകരിച്ച് ബാംഗ്ലൂർ കലാസാഹിത്യ വേദി…
ന്യൂഡൽഹി: 2023 ലെ ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ് മോഹൻ ലാലിന്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 'മോഹൻലാലിൻ്റെ…
കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായ പി.ആര്‍. നാഥന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ജയനഗർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹഫ് ലേ റസൂൽ മീലാദ് സംഗമം നടന്നു. ബന്നാർഘട്ട…