ബെംഗളൂരു: ബെംഗളൂരുവിലെ ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. 16 കോടിയിലധികം രൂപയുടെ വസ്തുനികുതിയിലും കുടിശ്ശികയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. ദസനപുര, അടകമാരനഹള്ളി ഗ്രാമപഞ്ചായത്തുകളിലാണ് ഓഗസ്റ്റ് ആദ്യവാരം ലോകായുക്ത ജസ്റ്റിസ് ബി. എസ്.പാട്ടീലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.
2023-24 ലെ വസ്തുനികുതി ഇനത്തിൽ 17.95 കോടി രൂപയാണ് പഞ്ചായത്തുകളിലേക്ക് ഇനിയും ലഭിക്കാനുള്ളത്. ഇതിൽ ദസനപുര പഞ്ചായത്തിൽ 1.47 കോടി രൂപ മാത്രമാണ് പിരിച്ചെടുത്തതെന്ന് ലോകായുക്ത റിപ്പോർട്ട് വ്യക്തമാക്കി. ബാക്കി 16.50 കോടി രൂപ ഇതുവരെ പിരിച്ചെടുത്തിട്ടില്ല. 2024-25ൽ 8.22 ലക്ഷം രൂപയായിരുന്നു നികുതി വരുമാനം.
2023 ഏപ്രിൽ മുതൽ പഞ്ചായത്ത് ഡെവലപ്പ്മെന്റ് ഓഫിസർ (പിഡിഒ) ഉൾപ്പെടെയുള്ള ദസനപുര ഉദ്യോഗസ്ഥർ ക്യാഷ് രജിസ്റ്ററിലോ മറ്റ് രേഖകളിലോ ഒപ്പിട്ടിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. പിഡിഒയുടെ മേശയിൽ ഒപ്പിടാത്ത ചെക്കുകൾ കണ്ടെത്തിയെങ്കിലും തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.
പിഡിഒയുടെ ഭാര്യാസഹോദരൻ്റേതെന്ന് ആരോപിക്കപ്പെടുന്ന 11 ലക്ഷം രൂപയുടെ ഖരമാലിന്യ സംസ്‌കരണ യൂണിറ്റും സമാനമായി നികുതി അടച്ചില്ലെന്ന് കണ്ടെത്തി. സംഭവത്തിൽ ഒക്‌ടോബർ 15നകം മറുപടി നൽകാൻ പഞ്ചായത്ത് ഓഫിസർമാരോട് ലോകായുക്ത ഉത്തരവിട്ടിട്ടുണ്ട്.
TAGS: BENGALURU | LOKAYUKTA
SUMMARY: Lokayukta raids gram panchayats in Bengaluru, Rs 16-crore tax shortfall
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…
ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…