ബെംഗളൂരു: ലോകായുക്ത നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ നിന്നും കോവിഡ് ചികിത്സയ്ക്കുള്ള കാലാവധി കഴിഞ്ഞ മരുന്നുകൾ പിടികൂടി. മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (മിംസ്) ഫാർമസി മെയിൻ സ്റ്റോറില്‍ നിന്നാണ് മരുന്നുകൾ പിടികൂടിയത്.
കോവിഡ് ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന 40 ലക്ഷം രൂപ വിലമതിക്കുന്ന റെംഡെസിവിർ മരുന്നുകളാണ് കണ്ടെത്തിയത്. കാലഹരണപ്പെടുന്നതിന് രണ്ട് മാസം മുമ്പ് ആശുപത്രി അധികൃതർ മരുന്നുകൾ തിരികെ നൽകേണ്ടതുണ്ട്. എന്നാൽ കാലഹരണപ്പെട്ടിട്ടും മരുന്നുകൾ സൂക്ഷിച്ചത് നിയമവിരുദ്ധമാണെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.
ആശുപത്രി ജീവനക്കാരൻ കേശവമൂർത്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. മരുന്നുകൾ പാഴാക്കിയതിലൂടെ പ്രഥമദൃഷ്ട്യാ ആശുപത്രി അധികൃതർ സർക്കാർ ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: KARNATAKA | EXPIRED MEDICINE
SUMMARY: Expired drugs worth lakhs found at Mandya hospital during Lokayukta raid
തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ കുറുമ്പൂര്‍ വീട്ടില്‍ മിഥുനാണ് വെട്ടേറ്റത്. തലയ്ക്ക് ഉള്‍പ്പെടെ…
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം എത്തി. അക്കൗണ്ടില്‍ ശമ്പളം വിതരണം ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്…
തിരുവനന്തപുരം: പുത്തൻതോപ്പ് കടലില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാർഥികളെ കാണാതായി. കണിയാപുരം സ്വദേശികളായ നബീല്‍, അഭിജിത്ത് എന്നിവരാണ്…
കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. തുരങ്കപാത പൂര്‍ത്തിയാകുമ്പോൾ ഇന്ത്യയിലെ…
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ…
ബെംഗളൂരു: മൗണ്ട് ഷെപ്പേർഡ് സ്കൂള്‍ ആന്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണ്‍- ആവേശം എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.…