Categories: KARNATAKATOP NEWS

ബെംഗളൂരുവിലടക്കം 32 സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത പരിശോധന

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസുകളുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ലോകായുക്ത ഉദ്യോഗസ്ഥര്‍ 32 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇന്നലെ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ വരുമാന സ്രോതസ്സുകള്‍ക്ക് അനുസൃതമല്ലാത്ത സ്വത്തുക്കള്‍ സമ്പാദിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡുകള്‍ നടന്നത്.

വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഓഫീസര്‍മാരുടെ വരവില്‍ കവിഞ്ഞ സ്വത്തിന്റെ ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. തുമകൂരുവിലെ നിര്‍മിത കേന്ദ്ര പ്രോജക്ട് ഡയറക്ടര്‍ രാജശേഖര്‍, ദക്ഷിണ കന്നഡ സര്‍വേ സൂപ്പര്‍വൈസര്‍ മഞ്ജുനാഥ്, വിജയപുരയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ അഭിവൃദ്ധി നിഗമയിലെ രേണുകാ സാറ്റര്‍ലെ, ബെംഗളൂരു അര്‍ബന്‍ ആന്‍ഡ് റൂറല്‍ പ്ലാനിങ് ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ടി.വി. മുരളി, ബെംഗളൂരുവിലെ ലീഗല്‍ മെട്രോളജി വിഭാഗം ഇന്‍സ്‌പെക്ടര്‍ എച്ച്.ആര്‍. നടരാജ്, ഹെസപേട്ട് താലൂക്ക് ഓഫീസിലെ സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്റ് ആനന്ദ്കുമാര്‍, യാദ്ഗിര്‍ ശഹപുര്‍ താലൂക്കിലെ ഉമാകാന്ദ് എന്നിവര്‍ക്കെതിരേയാണ് പരിശോധന നടന്നത്. ബെംഗളൂരുവില്‍ 12 , തുമകുരുവില്‍ ഏഴ്, യാദ്ഗിറില്‍ അഞ്ച്, മംഗളൂരുവില്‍ നാല്, വിജയപുര ജില്ലയില്‍ നാല് എന്നിങ്ങനെ സ്ഥലങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്.

പരിശോധനയില്‍ കണ്ടെത്തിയ അനധികൃത സ്വത്തുക്കള്‍ സംബന്ധിച്ച് വിവരങ്ങള്‍ ക്രോഡീകരിക്കുകയാണെന്ന് ലോകായുക്ത അധികൃതര്‍ അറിയിച്ചു. ജനുവരി 31 ന് സംസ്ഥാനത്തെ നാല് ജില്ലകളിലായി ഏഴ് സ്ഥലങ്ങളില്‍ ലോകായുക്ത ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വസതികളിലും സ്വത്തുക്കളിലും റെയ്ഡ് നടന്നു.
<BR>
TAGS : LOKAYUKTA RAID
SUMMARY : Lokayukta inspects homes of government officials in 32 places including Bengaluru

Savre Digital

Recent Posts

നോർക്ക അപേക്ഷകൾ സമര്‍പ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…

3 minutes ago

പിഎം ശ്രീ; പഠനം പൂര്‍ത്തിയാകുന്നത് വരെ കരാര്‍ മരവിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' പദ്ധതിയെ സംബന്ധിച്ച്‌ പുനഃപരിശോധന നടത്താൻ തീരുമാനം. സംസ്ഥാനത്ത് താല്‍ക്കാലികമായി…

12 minutes ago

സി.എച്ച് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സമൂഹ്യ പരിഷ്‌ക്കരണം സാധ്യമാക്കി-സിറാജ് ഇബ്രാഹിം സേട്ട്

ബെംഗളൂരു: മുന്‍മുഖ്യമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കളിലൊരാളുമായ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്‌കരണം നടപ്പില്‍…

27 minutes ago

ക്ഷേമ പെൻഷൻ ഇനിമുതല്‍ പ്രതിമാസം 2000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനില്‍ വൻ വർദ്ധന പ്രഖ്യാപിച്ച്‌ സർക്കാർ. പ്രതിമാസം 400 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ…

57 minutes ago

മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്: സി എസ് മീനാക്ഷി മികച്ച ഗ്രന്ഥകാരി, ഡോ.സെബാസ്ററ്യന്‍ ജോസഫ് മികച്ച ലേഖകന്‍ ഡോ.ടി.ജിതേഷിന് ജൂറി പുരസ്‌കാരം

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സി.എസ്. മീനാക്ഷിയുടെ 'പെണ്‍പാട്ടുതാരകള്‍: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്‌കാരങ്ങള്‍'…

2 hours ago

എം.എം. ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടു നല്‍ക്കാമെന്ന് ഹൈക്കോടതി

കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.ഐ.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനാവശ്യത്തിനായി വിട്ടുനല്‍കാം എന്ന് ഹൈക്കോടതി. ലോറൻസിന്റെ മകള്‍ ആശ…

2 hours ago