ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറോളം നീണ്ടു. കേസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ലോകായുക്ത പോലീസ് സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
ലോകായുക്ത പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയതായി സിദ്ധരാമയ്യ പറഞ്ഞു. മുഡ കേസ് വെറും കെട്ടുകഥ മാത്രമാണ്. താൻ നിരപരാധിയാണെന്നും, അന്വേഷണത്തിൽ ഇത് തെളിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി അഴിമതി കേസിൽ സിദ്ധരാമയ്യയ്ക്കും, കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും, സിബിഐക്കും, ലോകായുക്തയ്ക്കും ചൊവ്വാഴ്ച കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
നവംബർ 25ന് ഇതു വരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ലോകായുക്ത പോലീസിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നത് നവംബർ 26ലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിയെ ഒക്ടോബര്‍ 25ന് ലോകായുക്ത പോലീസ് മൈസൂരു ഓഫിസിൽ വെച്ച് ചോദ്യം ചെയ്തിരുന്നു.
TAGS: KARNATAKA | MUDA SCAM
SUMMARY: Lokayukta police questions Siddaramiah in muda scam
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന്…