ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും, ഓഫിസുകളിലുമായി ലോകായുക്ത റെയ്ഡ്. കോലാര്‍, തുമകുരു, ബെംഗളൂരു, മാണ്ഡ്യ തുടങ്ങിയ ജില്ലകളിലാണ് റെയ്‌ഡ്. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ലോകായുക്ത ഇടപെടല്‍. 25ഓളം സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്‌തിട്ടുണ്ട്.
ചിക്കബല്ലാപുരിൽ മൈൻസ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയർ ജിയോളജിസ്റ്റ് കൃഷ്‌ണവേണി എം.സി.ക്കും കാവേരി നീരവൈ നിഗമയുടെ മാനേജിങ് ഡയറക്‌ടർ മഹേഷിനുമെതിരെ ലോകായുക്തയില്‍ രജിസ്റ്റർ ചെയ്‌ത നാല് അഴിമതി കേസുകളുമായി ബന്ധപ്പെട്ടാണ് നടപടി.
അഴിമതി, കൃത്യ നിർവഹണത്തിലെ പിഴവ്, പൊതുപ്രവർത്തകരുമായി ബന്ധപ്പെട്ട മറ്റ് പരാതികൾ എന്നിവയാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ബെംഗളൂരു അർബനിലെ ആറ് ഉദ്യോഗസ്ഥരുടെയും ബെംഗളൂരു റൂറലിലെ രണ്ട് ഉദ്യോഗസ്ഥരുടെയും ശിവമോഗയിലെ രണ്ട് ഉദ്യോഗസ്ഥരുടെയും യാദ്ഗിർ, തുമകുരു എന്നിവിടങ്ങളിലെ ഓരോ ഉദ്യോഗസ്ഥരുടെയും വീടുകളിലും ലോകായുക്ത റെയ്‌ഡ് നടത്തി.
ബനശങ്കരി വിശ്വേശ്വരയ്യ റോഡിലെ ടൗൺ പ്ലാനിങ് ഡയറക്ടർ തിപ്പേസ്വാമിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിലപിടിപ്പുള്ള രേഖകളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.
23 ലധികം സ്വർണ്ണ ചെയിനുകളും, 28 ജോഡി കമ്മലുകളും, മുത്തുമാലയും കണ്ടെത്തി. ഇതിനുപുറമെ രത്നങ്ങൾ, കോടിക്കണക്കിനു രൂപയുടെ സ്വർണമോതിരങ്ങൾ, എട്ടുലക്ഷം രൂപ, വിലകൂടിയ എട്ടിലധികം ബ്രാൻഡഡ് വാച്ചുകൾ എന്നിവയും കണ്ടെടുത്തു.
വ്യവസായ വാണിജ്യ വകുപ്പ് അഡിഷണൽ ഡയറക്‌ടർ സി.ടി. മുദ്ദു കുമാർ, യോജന പ്രോജക്‌ട് ഡയറക്‌ടർ നിർദർശകരു ബാലവന്ത്, സീനിയർ വെറ്ററിനറി ഓഫിസർ ആർ സിദ്ധപ്പ, ഹെബ്ബഗോടി മുനിസിപ്പൽ കമ്മിഷണർ സിഎംസി കെ. നരസിംഹമൂർത്തി, വാണിജ്യനികുതി ജോയിന്‍റ് കമ്മിഷണർ രമേഷ് കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്.
TAGS: KARNATAKA | LOKAYUKTA
SUMMARY: Lokayukta conducts raid at govt officials offices and residence
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി…
ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. നടിയും മോഡലുമായ…
കല്‍പറ്റ: വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു. കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ്…
കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തില്‍…