ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഒമ്പത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്. ബെളഗാവി, ഹാവേരി, ദാവൻഗെരെ, കലബുർഗി, മൈസൂരു, രാമനഗര, ധാർവാഡ് ഉൾപ്പെടെയുള്ള ജില്ലകളിലെ 40ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
ശ്രീനിവാസ് (ഡെപ്യൂട്ടി ഡയറക്ടർ ഹാവേരി വനിതാ ശിശുക്ഷേമ വകുപ്പ്), കമൽരാജ് പി.എച്ച്. (അസിസ്റ്റൻ്റ് ഡയറക്ടർ കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് വകുപ്പ്, ദാവൻഗെരെ) വെങ്കിടേഷ് എസ്. മജുംദാർ (അസിസ്റ്റൻ്റ് കമ്മീഷണർ വാണിജ്യ നികുതി വകുപ്പ്, ബെളഗാവി) നാഗേഷ് ഡി. (പബ്ലിക് റിലേഷൻസ് ഓഫീസർ മൈസൂരു സിറ്റി കോർപ്പറേഷൻ), രവീന്ദ്ര ഗുപ്ത, അഭിഭാഷക് എ.എച്ച്.കേരി, കെഐഎഡിബി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗോവിന്ദപ്പ ഭജൻത്രി, കാശിനാഥ് ഭജൻത്രി, എഞ്ചിനീയർ പ്രകാശ് എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്. റെയ്‌ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: KARNATAKA | LOKAYUKTA
SUMMARY: Lokayukta raided 9 govt officials in Karnataka
ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാർ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റില്‍. കാർ ഡീലർ സോനുവാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…
മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം.…
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന്…