SUMMARY: Lokayukta raids houses of government officials for illegal wealth acquisition
ബെംഗളൂരു: സംസ്ഥാനത്ത് വിവിധജില്ലകളിലായി എട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്ത പരിശോധന നടത്തി. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ടാണ് നടപടി. ബെംഗളൂരു, ശിവമോഗ, ചിക്കമഗളൂരു, ആനേക്കൽ, ഗദഗ്, ധാർവാഡ്, കലബുറഗി എന്നിവിടങ്ങളിലുള്ള വീടുകള്‍, ബിബിഎംപി ഓഫീസ്, ചിക്കമഗളൂരു മുനിസിപ്പാലിറ്റി, ആനേക്കൽ മുനിസിപ്പാലിറ്റി ഓഫീസുകകള്‍ എന്നിവ അടക്കം 45 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 34.90 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തി.
ബിബിഎംപി അസി. എൻജിനിയർ പ്രകാശ്, ശിവമോഗ ഓർഗാനിക് ഫാമിങ് അസോസിയേറ്റ് റിസർച്ച് ഡയറക്ടർ ഡോ. എസ്. പ്രദീപ്, ചിക്കമഗളൂരു മുനിസിപ്പാലിറ്റി അക്കൗണ്ട്‌സ് ഓഫീസർ ലതാ മണി, ആനേക്കൽ മുനിസിപ്പാലിറ്റി ചീഫ് ഓഫീസർ കെ.ജി. അമർനാഥ്, ഗദഗ് ടൗൺ പോലീസ് ഇൻസ്പെക്ടർ ധ്രുവരാജ്, മലപ്രഭ പദ്ധതി എൻജിനിയർ അശോക് വസനാദ്, കലബുറഗി ആർഡിപിആർ എക്സിക്യുട്ടീവ് എൻജിനിയർ മല്ലികാർജുൻ, കലബുറഗി പഞ്ചായത്ത് ഡിവലപ്‌മെന്റ് ഓഫീസർ രാമചന്ദ്ര എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.
SUMMARY: Lokayukta raids houses of government officials for illegal wealth acquisition
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബാങ്കില്‍ ബോംബ് ഭീഷണി. എസ്‌ഐബി ബാങ്കിലെ ഇമെയിലിലേക്കാണ് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭീഷണി സന്ദേശം എത്തിയത്.…
കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടടയിലെ യു ഡി എഫ് സ്ഥാനാര്‍ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പു വരുത്തുമെന്ന് പ്രകടന പത്രികയില്‍…
കൊച്ചി: വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് നടി മീര വാസുദേവ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാമറമാനായ വിപിന്‍…
ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…