ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ എട്ട് സർക്കാരുദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്ത പോലീസ് റെയ്ഡ് നടത്തി. ബെംഗളൂരു, കോലാർ, കലബുറഗി, തുമകൂരു, വിജയപുര, ദാവണഗരെ, ബാഗൽകോട്ട് എന്നീ ജില്ലകളിലായി 40 ലധികം സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. സ്വർണാഭരണങ്ങൾ, പണം, വിലപിടിപ്പുള്ള വസ്തുക്കൾ, ആഡംബരവാഹനങ്ങൾ, വീടുകൾ, വ്യാജരേഖകൾ എന്നിവയടക്കം 36.5 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതായി ലോകായുക്ത എസ്.പി. എം.എസ്. കൗലാപുരെ പറഞ്ഞു.
ദാവണഗരെ ജില്ലാ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി യൂണിറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജി.എസ്. നാഗരാജുവുമായി ബന്ധപ്പെട്ട അഞ്ചിടങ്ങളിൽ റെയ്ഡ് നടത്തി .നാഗരാജുവിന്റെ എസ്. നിജലിംഗപ്പ ലേഔട്ടിലെ വീട്, പിതാവ് ഷൺമുഖപ്പയുടെ വീട്, ഫാം ഹൗസ്, ഓഫീസ്, നാഗരാജുവിന്റെ കുടുംബം നടത്തുന്ന സഹകരണ സൊസൈറ്റിയുടെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
ബെംഗളൂരുവിലെ പഞ്ചായത്ത് രാജ് എഞ്ചിനീയറിംഗ് വകുപ്പിലെ ചീഫ് എഞ്ചിനീയർ ടി.ഡി. നഞ്ജുണ്ടപ്പ, ബി.ബി.എം.പി. ക്വാളിറ്റി കൺട്രോൾ ആൻഡ് ക്വാളിറ്റി അഷുറൻസ് എക്സിക്യുട്ടീവ് എൻജിനീയർ എച്ച്.ബി. കലേശപ്പ, കോലാർ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ജി. നാഗരാജ്, കലബുറഗി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഉദ്യോഗസ്ഥൻ ജഗനാഥ്, തുമകൂരു തവർകെരെ പ്രൈമറി ഹെൽത്ത് സെന്റർ ചീഫ് മെഡിക്കൽ ഓഫീസർ ജോ പി. ജഗദീഷ്, ബാഗൽകോട്ട് പഞ്ചായത്ത് രാജ് എൻജിനീയറിങ് വിഭാഗം ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് മാലപ്പ സബണ്ണ ദുർഗദ, വിജയപുര ഹൗസിങ് ബോർഡ് ഉദ്യോഗസ്ഥൻ ശിവാനന്ദ ശിവശങ്കർ കെംഭവി എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു.
<BR>
TAGS : LOKAYUKTA RAID
SUMMARY : Lokayukta raids residences of government officials in Karnataka for illegal wealth acquisition
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…