LATEST NEWS

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത ഒരേസമയം  നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീൽ, ഉപലോകായുക്തമാരായ ജസ്റ്റിസ് ബി. വീരപ്പ, ജസ്റ്റിസ് കെ.എൻ. ഫണീന്ദ്ര, ജുഡീഷ്യൽ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ആറ് സംഘങ്ങൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഒരേസമയം ആറിടത്തും പരിശോധന നടത്തിയത്.

ജസ്റ്റിസ് ബി.എസ്. പാട്ടീലിന്റെ നേതൃത്വംത്തില്‍ യശ്വന്ത്പൂർ, രാജാജിനഗർ ആർ‌ടി‌ഒ ഓഫീസില്‍ പരിശോധന നടത്തി. ലോകായുക്ത ഉദ്യോഗസ്ഥർ എത്തിയയുടൻ ആർ‌ടി‌ഒ പരിസരത്തിന് സമീപമുള്ള 32 സ്റ്റേഷനറി, സിറോക്സ് കടകൾ പെട്ടെന്ന് അടച്ചുപൂട്ടിയതായി ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രദേശത്ത് നിന്ന് ഓടിപ്പോയ രണ്ട് ഏജന്റുമാരെ പിടികൂടി. അവരിൽ ഒരാളിൽ നിന്ന് 14,000 രൂപ പണവും കണ്ടെത്തി.

രാജാജിനഗർ ആർടിഒയിൽ, സ്മാർട്ട് കാർഡ് പ്രിന്റിംഗിനായി 3,800 ഡ്രൈവിംഗ് ലൈസൻസുകളും (ഡിഎൽ) 6,300 രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും (ആർസിഎസ്) കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. പ്രിന്റിങ് ജോലികൾ റോസ് മാർട്ട് എന്ന സ്വകാര്യ സ്ഥാപനത്തിന് ഔട്ട്‌സോഴ്‌സ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ സേവനങ്ങൾ കാര്യക്ഷമമായി നടക്കുന്നിലെന്നും ആർ‌സി ഡെലിവറിയിൽ നാല് മാസത്തെ കാലതാമസം വരുന്നുണ്ടെന്നും കണ്ടെത്തി.

ജയനഗറിലെയും യെലഹങ്കയിലെയും ആർ‌ടി‌ഒകളിൽ ജസ്റ്റിസ് കെ.എൻ. ഫണീന്ദ്രയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ജയനഗറിൽ 1,300 ഓളം ആർ‌സി കാർഡുകൾ വാഹന ഉടമകൾക്ക് കൈമാറാതെ ഓഫീസിൽ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. യെലഹങ്കയിൽ, നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 1,200-ലധികം വാഹനങ്ങൾക്കെതിരെ ആർടിഒ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.

ജസ്റ്റിസ് ബി. വീരപ്പ കസ്തൂരിനഗർ, കെആർ പുരം ആർടിഒകളിൽ പരിശോധന നടത്തി. കെആർ പുരത്ത് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ, പരിശോധന ആരംഭിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പലരും ഫോൺപേ, ഗൂഗിൾ പേ ആപ്പുകൾ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി കണ്ടത്തി. ഉദ്യോഗസ്ഥരുടെ ശമ്പളം, യുപിഐ ഇടപാടുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പ്രഖ്യാപിത ആസ്തികളും ബാധ്യതകളും എന്നിവ ഉള്‍പ്പെടുന്ന വർഷത്തെ ഓഡിറ്റിന് വീരപ്പ ഉത്തരവിട്ടു.

കസ്തൂരിനഗർ ആർടിഒയിൽ നേപ്പാളിൽ രജിസ്റ്റർ ചെയ്ത ഏഴ് വാഹനങ്ങൾ കണ്ടെത്തി. പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അവകാശപ്പെട്ടെങ്കിലും ശരിയായ രേഖകൾ നൽകിയിട്ടില്ല. കൂടാതെ, അഞ്ച് ജീവനക്കാർ ഡ്രസ് കോഡ് നിയമങ്ങൾ ലംഘിച്ച് സർക്കാർ യൂണിഫോമിന് പകരം ജീൻസും ടീ-ഷർട്ടും ധരിച്ചതായും കണ്ടെത്തി. ആറ് ഓഫീസുകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പരിശോധിക്കുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലോകായുക്ത അറിയിച്ചു.
SUMMARY: Lokayukta inspects six RT offices in Bengaluru

NEWS DESK

Recent Posts

നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലും ബസ്സിലുമിടിച്ച് നാലുപേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…

8 minutes ago

ഇന്നും ചൂട് കൂടും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…

1 hour ago

വിരുദുനഗർ പടക്കശാല സ്‌ഫോടനം; മരണസംഖ്യ 24 ആയി, നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല

ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…

1 hour ago

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…

2 hours ago

ബെംഗളൂരുവിൽ താമസസ്ഥലത്ത് ആക്രമിച്ച് കവർച്ച; 2 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു‌ കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…

2 hours ago

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…

3 hours ago