Categories: KARNATAKATOP NEWS

ലോറി ഉടമകളുടെ അനിശ്ചിതകാല സമരം; ചരക്ക് ഗതാഗതം നിലച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ലോറി ഉടമകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്. ഇതോടെ കർണാടക വഴിയുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചു. ഏപ്രിൽ 14 അർദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത് മതി. ഇന്ധന വില, ടോൾ നിരക്ക് എന്നിവ വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. പാൽ കൊണ്ടുപോകുന്ന ചെറുവാഹനങ്ങൾ ഒഴികെയുള്ള എല്ലാ ട്രക്കുകളും, ലോറികളും റോഡുകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ആൻഡ് ഏജന്റ്സ് അസോസിയേഷൻ അറിയിച്ചു.

24 സംസ്ഥാനങ്ങളിൽ നിന്നുള്ള 60-ലധികം ട്രാൻസ്പോർട്ട് അസോസിയേഷനുകൾ പണിമുടക്കിന് പിന്തുണ നൽകിയിട്ടുണ്ട്. കൂടാതെ ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്കുകൾ പ്രതിഷേധ സമയത്ത് കർണാടകയിലേക്ക് പ്രവേശിക്കില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ അസോസിയേഷനുമായി നടന്ന രണ്ട് ഘട്ട ചർച്ചകളും കഴിഞ്ഞ ദിവസം പരാജയപ്പെട്ടു. കേരളത്തിലേക്ക് ഉൾപ്പടെയുള്ള പച്ചക്കറി, പഴങ്ങൾ, പൂക്കൾ, പയർവർഗങ്ങൾ തുടങ്ങി അവശ്യസാധനങ്ങളുടെ വിതരണത്തെ സമരം ബാധിച്ചിട്ടുണ്ട്. ഡീസൽ വിലവർധന പിൻവലിക്കുക, സംസ്ഥാന പാതയിലെ 18 ടോളുകളിലെ ടോൾ പിരിവ് പിൻവലിക്കുക, അതിർത്തികളിലെ ആർടിഒ ചെക്ക്‌പോസ്റ്റുകൾ ഒഴിവാക്കുക, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 15,000 രൂപ എന്ന തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ അസോസിയേഷൻ സമരം പ്രഖ്യാപിച്ചത്‌. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും സമരം പിൻവലിക്കണമെന്ന് കഴിഞ്ഞയാഴ്ച ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല.

TAGS: KARNATAKA | STRIKE
SUMMARY: Indefinite stir of lorry owners in state enters third day

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

4 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

4 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

5 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

5 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

6 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

6 hours ago