ബെംഗളൂരു: പട്‌നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കിൽ നിന്ന് ബെംഗളൂരു ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടുപോകുകയായിരുന്ന ലോറി അപകടത്തിൽ പെട്ടു. വംശനാശഭീഷണി നേരിടുന്ന എട്ട് മുതലകളെയും മറ്റ് മൃഗങ്ങളെയും കയറ്റിവന്ന ലോറി തെലങ്കാന മൊണ്ടിഗുട്ട ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്ക് മറിയുകയായിരുന്നു.
അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ലോറി ഡ്രൈവർ അബ്ദുൾ മന്നൻ മണ്ഡലിനെതിരെ (51) കേസെടുത്തു. എട്ട് മുതലകൾ, രണ്ട് വെള്ള ആനകൾ, രണ്ട് കടുവകൾ, മറ്റ് ചെറിയ മൃഗങ്ങൾ എന്നിവയായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്.
വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് എൻഎച്ച് 44 റോഡിലെ സിമൻ്റ് തൂണുകളിൽ ഇടിച്ച ശേഷമാണ് റോഡിൽ മറിഞ്ഞത്. ഒക്‌ടോബർ 16നാണ് പട്‌നയിൽ നിന്ന് ബെംഗളൂരുവിലേക്ക് ലോറി പുറപ്പെട്ടത്. മൃഗങ്ങളെ കൂടുകളിൽ സുരക്ഷിതമായി സമീപസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
TAGS: BENGALURU | ACCIDENT
SUMMARY: Lorry carrying endangered crocodiles, other animals to Banneghatta overturns
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…