കച്ച്: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്‌എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20) എന്നിവരെയാണ് ബിഎസ്‌എഫ് പിടികൂടിയത്. ഇവരെ പോലീസിന് കൈമാറി. രാത്രി മുഴുവന്‍ നടന്നാണ് ഇവര്‍ അതിര്‍ത്തിയിലെത്തിയതെന്ന് ബാലസർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
1016-ാം നമ്പർ പില്ലറിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്‌എഫ് ഉദ്യോഗസ്ഥരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള മിഥി എന്ന ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇരുവരും. പ്രണയം ബന്ധുക്കള്‍ എതിര്‍ത്തതിനാലാണ് വീട് വിട്ടിറങ്ങിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ ഭുജിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതര്‍ പറഞ്ഞു.
SUMMARY: Love crosses border; Fledglings from Pakistan arrested at Indian border
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…
കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…
കാസറഗോഡ്: കാസറഗോഡ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസറഗോഡ് ദേളി കുന്നുപാറയിലെ മുബഷീര്‍…
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 80 രൂപ കൂടി 11,725 രൂപയും പവന്‍ വില…
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര നാറാണിയിലാണ് സംഭവം. കാരക്കോണം പി പി എം…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കുന്ന ഘട്ടത്തില്‍ പി.ടി. തോമസിന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ…