Categories: KERALATOP NEWS

ന്യൂനമർദ്ദ സാധ്യത; കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 20ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മെയ് 20ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും 18 മുതൽ 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ തീരദേശ മേഖലകളിലുള്ള ജനങ്ങൾക്ക് അധികൃതർ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.

കൂടാതെ മേയ് 21ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തെക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ തുടങ്ങിയ ഇടങ്ങളിൽ കാലവർഷം വ്യാപിച്ചു കഴിഞ്ഞു. മെയ് 21ഓടെ, മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ട് മെയ് 22 ഓടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലും ആൻഡമാൻ ദ്വീപുകൾ, ആൻഡമാൻ കടൽ എന്നിവയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മെയ് 21-ഓടെ ഉയർന്ന ലെവലിൽ ചക്രവാതചുഴി രൂപപ്പെട്ട് മെയ് 22-ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

<br>

TAGS: RAIN UPDATES

SUMMARY: Low pressure likely; Yellow alert in five districts of Kerala today

 

Savre Digital

Recent Posts

അതുല്യയുടെ മരണം; അമ്മയുടെ വിശദമായ മൊഴിയെടുക്കും

കൊല്ലം: ഷാർജയിലെ അതുല്യയുടെ മരണത്തില്‍ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുകയാണ്. അമ്മ…

22 minutes ago

തൃശൂരില്‍ വോട്ടർപട്ടിക ക്രമക്കേട്; പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഉടമയറിയാതെ ഒമ്പത് കള്ളവോട്ടുകൾ

തൃശൂര്‍: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ 9 കള്ളവോട്ടുകൾ തങ്ങളുടെ…

26 minutes ago

ഇസ്രയേൽ വ്യോമാക്രമണം: ഗാസയിൽ അനസ് അൽ ഷെരീഫ് അടക്കം അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്,…

1 hour ago

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം സമാപിച്ചു. കോറമംഗല സെന്റ്‌ ജോൺസ് ഓഡിറ്റോറിയത്തില്‍ നടന്ന…

2 hours ago

വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് ഇന്ത്യാ മുന്നണി മാര്‍ച്ച്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായി ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപകക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യാ മുന്നണി. പ്രതിപക്ഷ…

2 hours ago

തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; വിമാനത്തിൽ കേരള എംപിമാർ അടക്കം 160 യാത്രക്കാർ

ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി…

3 hours ago