ബെംഗളൂരു : ഐടി സിറ്റിയിലെ തിരക്കിട്ട ജീവിതത്തിനിടിൽ പ്രായഭേദമന്യേ വിനോദത്തിനും അൽപം സാഹസികതയ്ക്കും ഇടമൊരുക്കുകയാണ്, ബെംഗളുരു രാജാജി നഗർ ലുലുമാളിലുള്ള, ലുലു ഫൺട്യൂറ. കർണാടകയിലെ എറ്റവും വലിയ ഇൻഡോർ അമ്യൂസ്മെന്റ് പാർക്കായ ലുലു ഫൺട്യൂറയിൽ വിവിധ തരത്തിലുള്ള റൈഡുകൾ എല്ലാ പ്രായക്കാർക്കുമായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ഉതകുന്ന വിധത്തിലാണ് ഫൺട്യൂറയിലെ സംവിധാനങ്ങൾ.
സാധാരണ റൈഡുകൾക്ക് പുറമെ വെർച്വൽ റിയാലിറ്റി, ഒാഗ്മെന്റഡ് റിയാലിറ്റി, അടിസ്ഥാനമാക്കി നിർമിച്ചിട്ടുള്ള റൈഡുകളും സീറോ ഗ്രാവിറ്റി റൈഡ്, റോളർ ഗ്ലൈഡർ, ടാഗ് അരീന, 9ഡി തിയറ്റർ, ട്രാംപൊലിൻ, ബംപർ കാർസ്, എന്നിങ്ങനെ നീളുന്നു റൈഡുകളുടെ പട്ടിക. ഇതിന് പുറമെ കുടുംബമായി ആസ്വദിക്കാനുള്ള ഫാമിലി റൈഡുകളും ഫൺട്യൂറയിലുണ്ട്. സ്കൂളുകൾക്കും, കോളജുകൾക്കും, കോർപറേറ്റ് കമ്പനികൾക്കും, സംഘമായി എത്തുവാൻ പ്രത്യേക പാക്കേജുകളും ഫൺട്യൂറയിൽ ലഭ്യമാണ്.
സന്ദർശകർക്ക് ആവേശമേറ്റുന്ന നിരവധി റൈഡുകളോടൊപ്പം സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നൽകിയാണ് ഫൺട്യൂറയിൽ സംവിധാനങ്ങൾ ഒരിക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമിച്ചിരിക്കുന്നതാണ്, എല്ലാ റൈഡുകളും, അനുബന്ധ സംവിധാനങ്ങളും. ഒപ്പം ജീവനക്കാർക്ക് കൃത്യമായ പരിശീലനം. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ തുടങ്ങി, അനേകം സുരക്ഷാമാർഗങ്ങളും ഇവിടെയുണ്ട്.
എല്ലാ വർഷവും നടത്തപ്പെടുന്ന, ലുലു ഫൺട്യൂറയുടെ ലിറ്റിൽ സ്റ്റാർ, ലിറ്റിൽ ഷെഫ് എന്നീ പരിപാടികൾ ശ്രദ്ധേയമാണ്. കുട്ടികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും, അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള വേദിയാണ് ലിറ്റിൽ സ്റ്റാർ. കുരുന്നുകൾക്കിടയിലെ പാചക വിദഗ്ധരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ലിറ്റിൽ ഷെഫ്. ഒപ്പം, വേനലവധിക്കാലത്ത് കുട്ടികൾക്കായി ഒരുക്കുന്ന, കളിയും, ചിരിയും, ഒപ്പം വിജ്ഞാനപ്രദവും, പുതിയ നൈപുണ്യങ്ങൾ അഭ്യസിക്കാനും അവസരമൊരുക്കുന്ന ഫൺട്യൂറ സമ്മർ ക്യാംപും പ്രസിദ്ധമാണ്.
<BR>
TAGS : LULU BENGALURU
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ്…
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ കല്ലായി ഡിവിഷനില്‍ സംവിധായകൻ വി.എം. വിനുവിന് പകരക്കാരനെത്തി. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടിയാണ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റില്‍. സ്വർണ്ണകൊള്ളയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ…
കാസറഗോഡ്: കോണ്‍ഗ്രസിലെ സീറ്റ് വിഭജന തർക്കത്തില്‍ കാസറഗോഡ് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ്…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍…
പട്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…