പരിസ്ഥിതി ദിനത്തിൽ വേറിട്ട ചുവടുമായി ബെം​ഗളൂരു ലുലു മാൾ

ബെം​ഗളൂരു. പരിസ്ഥിതി ദിനത്തിൽ പ്രകൃതിസംരക്ഷണത്തിന്റെ ശബ്ദമായി ബെം​ഗളൂരു ലുലു മാൾ. ആത്യാധുനിക രീതിയിലുള്ള മാലിന്യ സംസ്കരണം, നൂതന സാങ്കേതിക വിദ്യകൾ കൂട്ടിയിണക്കിയുള്ള പ്രകൃതി സംരക്ഷണം, പരിസ്ഥിതി പ്രവർത്തകർക്ക് പിന്തുണ നൽകുക തുടങ്ങി വേറിട്ട ചുവടുമായാണ് ബെം​ഗളൂരു ലുലു മാൾ ഇത്തവണ, പരിസ്ഥിതി ദിനത്തെ വരവേറ്റത്. പ്രകൃതി സംരക്ഷണവും, സുസ്ഥിര വികസനവും ലക്ഷ്യമിട്ട്, ഇൻസ്റ്റ ബിൻ, 1000 മരങ്ങൾ വച്ചു പിടിപ്പിയ്ക്കാനുള്ള പദ്ധതി, പരിസ്ഥിതി സംരക്ഷകരെ ഒന്നുചേർക്കാനും, ആദരിക്കാനുമുള്ള വാൾ ഓഫ് ഫെയിം എന്നീ പദ്ധതികൾ മാളിൽ നടപ്പിലാക്കി.

പ്ലാസ്റ്റിക്ക് ഉപയോ​ഗം കുറയ്ക്കാനും, റീസൈക്കിൾ ചെയ്യാനും ഉതകുന്ന ഇൻസാറ്റാ ബിൻ സംവിധാനം മാളിൽ സ്ഥാപിച്ചു. ഉപയോ​ഗിച്ച ഒരു പ്ലാസ്റ്റിക്ക് കുപ്പി ഇതിലേയ്ക്ക് നിക്ഷേപിക്കുമ്പോൾ അത് റീസൈക്കിൾ ചെയ്യാനായി ശേഖരിക്കുന്നതിനൊപ്പം, നിക്ഷേപിച്ചയാൾക്ക് മെഷീനിൽ നിന്ന് ഒരു ടോക്കണും ലഭിക്കും. ഇത് മാളിലെ ലൊയാലിറ്റി ഡെസ്കിൽ നൽകിയാൽ, പകരം ഷോപ്പിങ് വൗച്ചറും നേടാം.  ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പായ ഇന്സ്റ്റാ​ഗുഡ് ടെക്നോളജീസാണ് ഇ- മെഷിൻ വികസിപ്പിച്ചത്.

ഇതോടൊപ്പം 1000 മരങ്ങൾ നട്ട് പിടിപ്പിക്കുന്നതിനുളള വിപുലമായ നടപടികളും ലുലു മാളിൽ ആരംഭം കുറിച്ചു, മാളിൽ സന്ദർശനത്തിനെത്തുന്ന ആർക്കും ഇതിൽ പങ്കാളിയാകാം. പദ്ധതിയിൽ പങ്കാളികളാവുന്നവരുടെ പേരിൽ തന്നെയാണ് മരങ്ങൾ നട്ടുപിടിപ്പിക്കുക. പുറമെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷകരെ ഒന്നുചേർത്ത് ആദരിക്കുകയും, അവരുമായി ആശയവിനിമയം നടത്താനും, അവരുടെ ശ്രദ്ധേയമായ പ്രവർത്തികൾ പ്രദർശിപ്പിക്കാനുമായി, വാൾ ഓഫ് ഫെയിം എന്ന പേരിൽ പ്രത്യേക പരിപാടിയും, പ്രദർശനവും, ലുലുമാളിൽ ഒരുക്കിയിട്ടുണ്ട്.

ലുലു കർണാടക റീജിയണൽ ഡയറക്ട്ർ ഷെരീഫ് കെ കെ. റീജിയണൽ മാനേജർ ജമാൽ കെ പി., ലുലുമാൾ ബെം​ഗളൂരു ജനറൽ മാനേജർ കിരൺ പുത്രൻ, ഡി‍ജിഎം ആകാശ് കൃഷ്ണൻ, ​ഗ്രീൻ മൈക്ക് സ്ഥാപക അക്ഷത ഭദ്രന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും, സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്കുമുള്ള ചുവടുവയ്പാണ് ലുലു മാൾ ഇൗ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു മാൾ, ബെം​ഗളൂരുമാൾ ജനറൽ മാനേജർ കിരൺ പുത്രൻ വ്യക്തമാക്കി.

ഗ്രീൻ മൈക്ക് എന്ന പരിസ്ഥിതി സംഘടനയുമായി ചേർന്നാണ് ലുലുമാൾ പരിപാടി സംഘടിപ്പിച്ചത്.

വാൾ ഓഫ് ഫെയിം

<BR>

TAGS : LULU BENGALURU | ENVIRONMENT DAY
KEYWORDS : Lulu Mall Bangalore with a special step on Environment Day

Savre Digital

Recent Posts

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

58 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

1 hour ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

2 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

3 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

3 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

4 hours ago