ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി സൈബർ തട്ടിപ്പിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ബാങ്ക് ജീവനക്കാരൻ. ഹൊറമാവു സ്വദേശിയാണ് ബെംഗളൂരു പോലീസിനെ സമീപിച്ചത്.
ഏപ്രിലിലാണ് അനുയോജ്യമായ വധുവിനെ തേടി യുവാവ് മാട്രിമോണിയൽ സൈറ്റിൽ റജിസ്റ്റർ ചെയ്തത്. ഒരാഴ്ച കഴിഞ്ഞപ്പോൾ മഹിമ മജിയെന്ന പേരിലുള്ള പ്രൊഫൈലിൽ നിന്നു അനുകൂല പ്രതികരണമുണ്ടായി. ആന്ധ്രപ്രദേശ് സ്വദേശിനിയാണെന്നും ബ്രിട്ടനിലെ ആശുപത്രിയിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയുമാണെന്നാണ് പരിചയപ്പെടുത്തിയത്.
തുടർന്ന് ഇരുവരും വാട്സാപ്പിൽ നിരന്തരം സന്ദേശങ്ങൾ അയച്ചു. വിഡിയോ കോളും ചെയ്തു. ഇതിനിടെയാണ് ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് യുവതി പരാതിക്കാരനോട് പറഞ്ഞത്. തനിക്കു വൻ ലാഭം ലഭിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാവിക്കായി യുവാവും നിക്ഷേപത്തിനു തയാറാകണമെന്നും ആവശ്യപ്പെട്ടു. ആദ്യം നിരസിച്ചെങ്കിലും ഒടുവിൽ യുവാവ് വഴങ്ങി. യുവതി അയച്ചു തന്ന ലിങ്കിലൂടെ ക്രിപ്റ്റോ ട്രേഡിങ് ആപ്പിൽ റജിസ്റ്റർ ചെയ്തു. പല തവണയായി 34.4 ലക്ഷം രൂപ നിക്ഷേപിച്ചു. ഇതോടെ ജൂൺ 18ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്നും വിവാഹത്തിനു തീരുമാനിച്ചതിനാൽ ആപ്പുകളിലെ പ്രൊഫൈൽ നീക്കം ചെയ്യുന്നതായും യുവതി അറിയിച്ചു.
ഇതിനിടെ ആപ്പിൽ മികച്ച ലാഭം കാണിച്ചതോടെ പണം പിൻവലിക്കാൻ ശ്രമിച്ചതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി യുവാവ് മനസിലാക്കിയത്. വ്യാജ ആപ്പാണെന്നു തിരിച്ചറിഞ്ഞതോടെ യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു.
SUMMARY: Bengaluru man lost 34.4 lakh in investment scam
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വർധനവ്. ഒറ്റ ദിവസം കൊണ്ട് 1,000 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നടന്നു. സഭ ആരംഭിക്കുന്നില്ലേ പ്രതിപക്ഷം ബാനറുമായി സമ്മേളനത്തിന് എത്തിയതും…
ബെംഗളൂരു: റോഡരികിലെ മരകൊമ്പ് പൊട്ടി തലയില്‍ വീണ് യുവതി മരിച്ചു. അപകടത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി എട്ട് മണിക്ക്…
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വാര്‍ഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍…
കോഴിക്കോട്: വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി. ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയില്‍ നിറയെ പുഴുക്കളുണ്ടായിരുന്നെന്ന് യാത്രക്കാരി. മംഗളൂരു -…
ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട്…