BENGALURU UPDATES

ഓടിക്കൊണ്ടിരുന്ന ആഡംബരകാറിൽ തീപ്പിടിത്തം

ബെംഗളൂരു: ബെംഗളൂരുവില്‍ ഓടിക്കൊണ്ടിരക്കെ ആഡംബരകാറിന് തീപ്പിടിച്ചു. കന്നഡയിലെ പ്രശസ്തനായ ഇൻഫ്ളുവൻസറായ സഞ്ജീവിന്റെ കാറിനാണ് തീപിടിച്ചത്. പത്തുകോടി രൂപ വിലമതിക്കുന്ന ലംബോർഗിനി എവൻഡോർ കാറിനാണ്‌ തീപ്പിടിത്തമുണ്ടായത്. ഉടൻതന്നെ ആളുകൾചേർന്ന് തീയണച്ചു. കാർ പൂർണമായും കത്തിനശിച്ചുവെന്ന വാര്‍ത്തകള്‍ പരന്നുവെങ്കിലും കാര്യമായ നാശമുണ്ടായിട്ടില്ലെന്ന് സഞ്ജീവ് പറഞ്ഞു.

വാഹനപ്രേമിയായ സഞ്ജീവിന് പത്തിലേറെ ആഡംബരകാറുകളുണ്ട്. കാറില്‍ നിന്നും തീയുയരുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ ലംബോർഗിനി കാറിന്റെ സുരക്ഷസംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

SUMMARY: Luxury cars caught fire while driving in Bengaluru.

NEWS DESK

Recent Posts

മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം: ഹൈക്കോടതി

കൊച്ചി: മുസ്ലീം മതവിശ്വാസിയായ ഭര്‍ത്താവിന് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യ ഭാര്യയെ കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം…

11 minutes ago

ഭിന്നശേഷിക്കാരായ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചു; അധ്യാപകനെതിരെ പോക്‌സോ കേസ്

ബെംഗളൂരു: ജോലി ചെയ്യുന്ന സ്വന്തം സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസ്. ചാമരാജനഗര്‍ ജില്ലയിലെ…

28 minutes ago

കോൺഗ്രസ് എംഎൽഎ എച്ച്.വൈ. മേട്ടി അന്തരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയും ബാഗൽകോട്ട് എംഎൽഎമായ എച്ച്.വൈ. മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ…

36 minutes ago

കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എച്ച്.വൈ. മേട്ടി അന്തരിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയും മുന്‍ മന്ത്രിയുമായ എച്ച്.വൈ.മേട്ടി (79) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ…

39 minutes ago

മൈസൂരുവില്‍ കുടിവെള്ളം മുട്ടില്ല; ഉദ്ഘാടനത്തിനൊരുങ്ങി കബനി പദ്ധതി

ബെംഗളൂരു: മൈസൂരുവില്‍ ഇനി വേനല്‍ കാലത്തും കുടിവെള്ളം മുട്ടില്ല. ഉദ്ഘാട്‌നത്തിനൊരുങ്ങുകയാണ് കബനി പദ്ധതി. പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് പദ്ധതി മുഖ്യമന്ത്രി…

1 hour ago

വിജയപുരയിൽ നേരിയ ഭൂചലനം

ബെംഗളൂരു: വടക്കന്‍ കർണാടകയിലെ വിജയപുരയിൽ നേരിയ ഭൂചലനമുണ്ടായി. ഇന്നലെ രാവിലെ 7.49-നായിരുന്നു സംഭവം. നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ…

1 hour ago