ബെംഗളൂരു: മധുര – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ജൂലൈ മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബോർഡ് അറിയിച്ചു. നേരത്തെ ജൂൺ 20ന് ഫ്ലാഗ് ഓഫ് നിശ്ചയിച്ചിരുന്നെങ്കിലും ബംഗാളിലെ ട്രെയിൻ ദുരന്തത്തിന്‍റെയും മോദി ചെന്നൈ യാത്ര മാറ്റിവെച്ച പശ്ചാത്തലത്തിലും ഇത് മാറ്റുകയായിരുന്നു. ജൂലൈ ആദ്യം തന്നെ മധുരയിൽ നിന്നുള്ള പുതിയ വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം.
ഉദ്ഘടാന സർവീസിന്‍റെ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. 430 കിലോമീറ്റർ ദൈർഘ്യമുള്ള മധുര – ബെംഗളൂരു റൂട്ട് എട്ട് മണിക്കൂർകൊണ്ട് താണ്ടാൻ കഴിയുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഔദ്യോഗിക ഫ്ലാഗ് ഓഫ് വൈകുകയാണെങ്കിൽ സ്പെഷ്യൽ സർവീസായി ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് വിവരം.
ബെംഗളൂരുവിന് ലഭിക്കുന്ന ഏഴാമത്തെ വന്ദേ ഭാരത് സർവീസ് ആണിത്. നഗരത്തിൽ നിന്ന് ചെന്നൈ, മൈസൂരു, ധർവാഡ്, കലബുർഗി, ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് നിലവിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകളുണ്ട്. ഇതിനുപുറമേയാണ് മധുരയിലേക്കും പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ എത്തുന്നത്. ഇതിന് പുറമെ എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സർവീസും റെയിൽവേയുടെ പരിഗണനയിലുണ്ട്.
മധുര – ബെംഗളൂരു വന്ദേ ഭാരതിന്‍റെ ട്രയൽ റൺ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇതനുസരിച്ച് മധുരയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് 1.15നാണ് ബെംഗളൂരുവിലെത്തുക. മടക്കയാത്ര 1.45ന് ആരംഭിച്ച് 10.25ന് പൂർത്തിയാകും.
TAGS: BENGALURU UPDATES | VANDE BHARAT EXPRESS
SUMMARY: Madhura bengaluru vande bharat express to start service by july
ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ…
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യോഗ പരിശീലകനെ ആർആർ നഗർ പോലീസ് അറസ്റ്റ് ചെയ്തു. രാജരാജേശ്വരി നഗറിലെ…
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ഓഹരി വിപണി തട്ടിപ്പ് ആരോപണങ്ങൾ സെബി തള്ളി. അന്വേഷണത്തിൽ കൃത്രിമങ്ങളോ ഇൻസൈഡ് ട്രേഡിങ്ങോ കണ്ടെത്താനായില്ലെന്ന്…
ബെംഗളൂരു: കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ,…
റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ പ്രാദേശിക ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യമേളയിലെ സ്റ്റാളിൽനിന്ന് ചൗമീൻ…
ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് സ്നേഹ സംഗമം ശിഹാബ് തങ്ങൾ സെന്ററിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി…