ബെംഗളൂരു: ബെംഗളൂരു ശ്രീനാരായണ സമിതിയില്‍ സ്ഥാപിക്കുന്നതിനായി മാന്നാറില്‍ ഒരുക്കുന്ന മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പത്തിന്റെ അവസാന മിനുക്കു പണികള്‍ പുരോഗമിക്കുന്നു. പ്രശസ്ത ശില്പിയും ചിത്രകാരനുമായ മാവേലിക്കര മാന്നാര്‍ സ്വദേശി ശ്രീകലാലയം വിനോദിന്റെ കരവിരുതിലാണ് ശില്‍പം ഒരുങ്ങുന്നത്.
ഏകദേശം 45 ദിവസത്തോളം എടുത്താണ് ശില്പത്തെ ആശാന്റെ രൂപസാദൃശ്യത്തിലേക്കെത്തിച്ചതെന്ന് ശില്പി വിനോദ് സാക്ഷ്യപ്പെടുത്തുന്നു. ശില്പത്തിന് ഏകദേശം 80 കിലോയോളം ഭാരമാണുള്ളത്. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ ഉയോഗപ്പെടുത്താതെ, തന്റെ സ്വന്തം കരവിരുത് ഉപയോഗിച്ചു മാത്രമാണ് ഈ ശില്പം പൂര്‍ത്തീകരിക്കുന്നതെന്ന് വിനോദ് പറഞ്ഞു.
1924 ജനുവരി 16 ന് അമ്പതാം വയസ്സില്‍ അന്തരിച്ച കുമാരനാശാന് ബെംഗളൂരു നഗരത്തില്‍ ആദ്യമായാണ് ഒരു സ്മാരകം ഒരുക്കുന്നത്. ശ്രീനാരായണ സമിതിയുടെ ഈ സംരംഭത്തെ നഗരത്തിലെ വിവിധ കോണുകളിലുള്ള മലയാളി സംഘടനകള്‍ പ്രശംസിക്കുകയുണ്ടായി. ജൂലൈ മാസം മദ്ധ്യത്തോടെ ആശാന്റെ അര്‍ദ്ധകായ ശില്‍പം ശ്രീനാരായണ സമിതി തിരുമുറ്റത്ത് സ്ഥാപിച്ച് അനാഛാദനം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീനാരായണ സമിതി ജനറല്‍ സെക്രട്ടറി എം. കെ. രാജേന്ദ്രന്‍ അറിയിച്ചു.
<BR>
TAGS : SREE NARAYANA SAMITHI
SUMMARY : Mahakavi Kumaranashan’s half-length sculpture to be installed at Sree Narayana Samiti, Bengaluru
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…