ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും മലയാളിയായ ബന്ധുവിനും ദാരുണാന്ത്യം. തമിഴ്നാട് തൂത്തുക്കുടി തിരുച്ചെന്തൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആന പാപ്പാന്‍ ഉദയകുമാര്‍ (45), ബന്ധുവും പാറശ്ശാല സ്വദേശിയുമായ ശിശുപാലന്‍ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. ദൈവാന എന്ന ആനയാണ് ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്.
പാറശ്ശാല സ്വദേശിയായ ശിശുപാലന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ബന്ധുവിന്റെ വീടായ തിരിച്ചെന്തൂരിലെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ആനയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന ശിശുപാലനെ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ ഉദയകുമാര്‍ ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആന അദ്ദേഹത്തേയും ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
<Br>
TAGS : MAHOUT l DEATH
SUMMARY: mahout and his relative met a tragic end after being trampled by an elephant in the temple
ബെംഗളൂരു: കുടകിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. സെകാർപേട്ടയിലെ ഹുസെ ഗ്രാമത്തിൽ നിന്നുള്ള പൊന്നപ്പ (61) ആണ് കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടം…
കാഠ്‌മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ…
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…