പാലക്കാട്: ഗോണ്ടിയ സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലക്കാട് വഴി കേരളത്തിലേക്കുള്ള ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. മേയ് ഒന്നിന് തിരുവനന്തപുരം നോർത്തിൽനിന്ന് രാവിലെ 6.15ന് ആരംഭിക്കുന്ന നമ്പർ 22648 തിരുവനന്തപുരം-കോർബ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മേയ് മൂന്നിന് കോർബയിൽനിന്ന് വൈകുന്നേരം 7.40ന് ആരംഭിക്കുന്ന നമ്പർ 22647 കോർബ-തിരുവനന്തപുരം നോർത്ത് ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ പൂർണമായി റദ്ദാക്കി.
മേയ് ഏഴിന് എറണാകുളത്തു നിന്ന് രാവിലെ 8.40ന് ആരംഭിക്കുന്ന നമ്പർ 22816 എറണാകുളം-ബിലാസ്പുർ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മേയ് അഞ്ചിന് ബിലാസ്പുർ ജങ്ഷനിൽനിന്ന് രാവിലെ 8.15ന് ആരംഭിക്കുന്ന നമ്പർ 22815 ബിലാസ്പുർ-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് പൂർണമായും റദ്ദാക്കിയത്.
<BR>
TAGS : TRAIN CANCELLED
SUMMARY : Maintenance at Gondia Station; Trains via Palakkad have been cancelled
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…