KERALA

അറ്റകുറ്റപ്പണി: ട്രെയിനുകള്‍ക്ക് ?നിയന്ത്രണം, ഹംസഫര്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വഴിതിരിച്ച് വിടും

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷണൽ റെയിൽവേയ്‌ക്ക്‌ കീഴിലെ വിവിധ സെക്‌ഷനുകളിൽ എൻജിനിയറിങ്‌ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി.

തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ്സ് (16319) ഈ മാസം 26ന് ആലപ്പുഴ വഴി തിരിച്ചുവിടും. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തില്ല. പകരം ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ താൽക്കാലികമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ തിരുവനന്തപുരം സെൻട്രൽ– -ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12624) 26ന്‌ ആലപ്പുഴ വഴിയായിരിക്കും സർവീസ്‌. ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത്‌– -ശ്രി ഗംഗാനഗർ എക്‌സ്‌പ്രസ്‌(16312) 26ന്‌ ആലപ്പുഴ വഴിയായിരിക്കും. ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടാകും.  കന്യാകുമാരി– -ദിബ്രുഗഢ്‌ വിവേക്‌ എക്‌സ്‌പ്രസ്‌(22503) 26ന്‌ ആലപ്പുഴ വഴിയായിരിക്കും. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടാകും

തിരുവനന്തപുരം സെൻട്രൽ–- മധുര അമൃത എക്‌സ്‌പ്രസ്‌(16343) 26ന്‌ ആലപ്പുഴ വഴിയായിരിക്കും. തിരുവനന്തപുരം സെൻട്രൽ – -മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌ (16347) 26ന്‌ ആലപ്പുഴ വഴിയായിരിക്കും. ഇരു ട്രെയിനുകൾക്കും ഹരിപ്പാട്‌, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുണ്ടാകും.

തിരുച്ചിറപ്പള്ളി–- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22627) ഒമ്പതിന്‌ വള്ളിയൂരിൽ യാത്ര അവസാനിപ്പിക്കും. താംബരം– നാഗർകോവിൽ അന്ത്യോദയ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (20691) എട്ട്‌, ഒമ്പത്‌ തീയതികളിൽ തിരുനെൽവേലി വരെയായിരിക്കും. നാഗർകോവിൽ– കോട്ടയം എക്‌സ്‌പ്രസ്‌ (16366) 26ന്‌ ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും.

മംഗളൂരു സെൻട്രൽ–- കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ്‌ (16649) നാല്‌, ഏഴ്‌ തീയതികളിൽ തിരുവനന്തപുരം സെൻട്രൽ വരെയായിരിക്കും. 25നുള്ള ചെന്നൈ സെൻട്രൽ– -തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12695) കോട്ടയത്ത്‌ യാത്ര അവസാനിപ്പിക്കും. മധുര– -ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16327) 26ന്‌ കൊല്ലത്ത്‌ യാത്ര അവസാനിക്കും.

തിരുവനന്തപുരം സെൻട്രൽ–- തിരുച്ചിറപ്പള്ളി സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22628) ഒമ്പതിന്‌ പകൽ 1.18ന്‌ വള്ളിയൂരിയിൽനിന്നാകും പുറപ്പെടുക. നാഗർകോവിൽ ജങ്‌ഷൻ– -താംബരം അന്ത്യോദയ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (20692) ഒമ്പതിന്‌ വൈകിട്ട്‌ 5.10ന്‌ തിരുനെൽവേലിയിൽ നിന്നാകും പുറപ്പെടുക. തിരുവനന്തപുരം സെൻട്രൽ– -ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12696) 26ന്‌ രാത്രി 8.5ന്‌ കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂർ–- മധുര എക്‌സ്‌പ്രസ്‌ (16328) 27ന്‌ കൊല്ലത്തുനിന്ന്‌ പകൽ 12.10ന്‌ പുറപ്പെടും. കന്യാകുമാരി– -മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്‌ (16650) അഞ്ച്‌, ആറ്‌ തീയതികളിൽ രാവിലെ 6.15ന്‌ തിരുവനന്തപുരം സെൻട്രലിൽനിന്നായിരിക്കും പുറപ്പെടുക.

SUMMARY: Trains will be restricted, trains including Humsafar Express will be diverted

NEWS DESK

Recent Posts

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…

22 minutes ago

തദ്ദേശ പോര്; മുൻ എംഎല്‍എ അനില്‍ അക്കര മത്സരരംഗത്ത്

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…

1 hour ago

കരിപ്പൂര്‍ സ്വര്‍ണവേട്ട; പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…

2 hours ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…

3 hours ago

മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…

3 hours ago

വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം

വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…

5 hours ago