ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയില്‍ ചൊവ്വാഴ്ച വൈകീട്ട് 7.30-ഓടെയായിരുന്നു കവര്‍ച്ച നടന്നത്. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്ക് അടയ്ക്കാന്‍ നേരത്ത് സൈനിക യൂണിഫോമിലെത്തിയ കവര്‍ച്ച സംഘം ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്.
മഹാരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള വിജയപുര ജില്ലയിലെ ചടചണ പട്ടണത്തിലെ പണ്ടർപുർ മുഖ്യരസ്തെ എന്ന ജനത്തിരക്കുള്ള പ്രദേശത്താണ് കവർച്ച നടന്നത്. മിലിട്ടറി ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ കവർച്ചക്കാർ നാടൻ തോക്കുകളും മാരകായുധങ്ങളും ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി. ബാങ്ക് മാനേജരിൽ നിന്ന് ലോക്കറിന്റെ താക്കോൽ വാങ്ങി, 8 കോടി രൂപയും 50 കിലോ സ്വർണാഭരണങ്ങളും കവർന്ന ശേഷം മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെട്ടതായി പോലിസ് സംശയിക്കുന്നു.
കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബാങ്ക് കൊള്ളയടിച്ച ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച KA 24 DH 2456 നമ്പർ പ്ലേറ്റുള്ള കാറും സ്വർണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാർ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടത്. കാർ ആടുകൾക്കിടയിലേക്ക് ഇടിച്ചുകയറിയപ്പോൾ ഗ്രാമവാസികൾ ചോദ്യം ചെയ്തതിനെ തുടർന്ന് ഒരു കവർച്ചക്കാരൻ തോക്ക് പ്രദർശിപ്പിച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.നേരത്തെയും വിജയപുരയിൽ സമാനമായ ബാങ്ക് കൊള്ളകൾ നടന്നിട്ടുണ്ട്. ആ കേസുകളിലും ഉത്തരേന്ത്യൻ സംഘങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ഇതും അതേ രീതിയിലുള്ള കവർച്ചയാണെന്നാണ് പോലീസ് കരുതുന്നത്.
SUMMARY: Major bank robbery in Karnataka; Rs 8 crore and 50 kg gold stolen from Vijayapura SBI branch
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം.. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ…
മലപ്പുറം: എടവണ്ണയില്‍ ഒരു വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. ഇതിന് പുറമെ…
ബെംഗളൂരു: മൈസൂരു കേരളസമാജം ഓണാഘോഷ പരിപാടികള്‍ സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.എസ്. നായർ, സെക്രട്ടറി മുരളീധര…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ…
മലപ്പുറം: അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ട്രാഫിക് പോലീസിന്റെ നിർദ്ദേശം മറികടന്ന് അമിതവേഗതയിൽ ബസ് ഒടിച്ച…
കാസറഗോഡ്: തൃക്കരിപ്പൂർ ചന്തേരയിൽ പതിനാറുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ റിമാന്‍ഡിലായ ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെവി സൈനുദ്ദീനെ സസ്പെന്‍ഡ് ചെയ്തു.…