LATEST NEWS

ചാലക്കുടിയിലെ പെയിന്റ് കടയില്‍ വൻ തീപിടിത്തം

തൃശൂർ: ചാലക്കുടിയിലെ പെയിന്റ്, ഹാർഡ്‌വെയർ കടയ്ക്ക് തീപിടിച്ചു. ഊക്കൻസ് പെയിന്റ്, ഹാർഡ്‌വെയർ കടയില്‍ ഇന്ന് രാവിലെ 8.30നാണ് തീപിടിത്തം ഉണ്ടായത്. കടയ്ക്ക് തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ഉണ്ട്. അവിടെ നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ മാറ്റാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടില്ല. അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയാണ്.

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്. പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നും രണ്ട് ഫയർ യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. പ്രദേശത്ത് കറുത്ത പുക ഉയരുകയാണ്. ഈ ഭാഗത്തുള്ള ഗതാഗതം പോലീസ് നിയന്ത്രിച്ചിട്ടുണ്ട്. പെയിന്റ് കടയോട് ചേർന്നുള്ള ഗോഡൗണിന്റെ പുറക് വശത്ത് നിന്ന് പടർന്ന തീ ഇപ്പോള്‍ മുൻവശത്തേക്കും എത്തിയിട്ടുണ്ടെന്നാണ് വിവരം.

SUMMARY : Major fire breaks out at paint shop in Chalakudy

NEWS BUREAU

Recent Posts

ലഡാക്കില്‍ വൻസംഘര്‍ഷം; പോലീസുമായി ജനങ്ങള്‍ ഏറ്റുമുട്ടി, നാലുപേര്‍ കൊല്ലപ്പെട്ടതായി വിവരം

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…

16 minutes ago

ഡോക്ടറാകാൻ ആഗ്രഹമില്ല; നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ 19കാരൻ ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…

58 minutes ago

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

2 hours ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

3 hours ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

3 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

4 hours ago