എമ്പുരാൻ വിവാദത്തില്‍ വീണ്ടും പ്രതികരിച്ച് മേജർ രവി. എമ്പുരാൻ പടം നന്നല്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും സിനിമയുടെ ടെക്നിക്കല്‍ വശം നല്ലതാണെന്നും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ സത്യാവസ്ഥ മറച്ചുപിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനമാണ് ഇവിടെ നടന്നത്. മോഹൻലാലിന്റെ കൂടെ നടക്കുന്ന ഒരാളുടേത് ആണ് സ്ക്രിപ്റ്റ്.
മോഹൻലാലുമായി വർഷങ്ങളുടെ നല്ല ബന്ധമാണ് ഉള്ളത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞത് അമ്മയുടെ വികാരമാണെന്നും മേജർ രവി പറഞ്ഞു. മോഹൻലാലിനോട് മരിക്കുംവരെ കടപ്പാടുണ്ട്. തനിക്ക് കീർത്തിചക്ര സിനിമ തന്നത് മോഹൻലാലാണ്. മേജര്‍ രവി ആരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാലിന്‍റെ ചങ്കാണെന്ന് പറയും. മോഹൻലാലിന് തന്നോട് എങ്ങനെയാണെന്ന് അറിയില്ല.
‘തന്റെ പടത്തില്‍ രാജ്യ സ്നേഹം മാത്രമാണുള്ളത്. ദേശവിരുദ്ധത ഇല്ല. തന്റെ പടത്തിലെ വില്ലന്മാർ മുസ്‍ലിം നാമധാരികള്‍ ആയിരുന്നു. കാശ്മീരിലെയും പാകിസ്താനിലെയും ആളുകള്‍ക്ക് തന്റെ അച്ഛന്റെ പേര് നല്‍കാൻ പറ്റില്ലല്ലോ’? അതില്‍ മുസ്‍ലിം വിരുദ്ധത ഇല്ലെന്നും മേജര്‍ രവി പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Major Ravi says he will respond if an anti-national film is made
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…