Categories: KERALATOP NEWS

സ്കൂള്‍ വാന്‍ 12 അടി താഴ്ചയിലേക്ക് മറിഞ്ഞു; 7 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

മലപ്പുറം കൊണ്ടോട്ടി മുസലിയാരങ്ങാടിയില്‍ സ്കൂള്‍ വാന്‍ മറിഞ്ഞ് ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊറയൂര്‍ വി.എച്ച്‌.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്.

പന്ത്രണ്ട് വിദ്യാഥികള്‍ വാനിലുണ്ടായിരുന്നുവെന്നാണ് സൂചന. നിയന്ത്രണം വിട്ട വാൻ പന്ത്രണ്ട് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. എതിരെ വന്ന വാഹനത്തിന് വഴി കൊടുത്തപ്പോഴാണ് സ്‌കൂള്‍ വാൻ താഴ്ചയിലേക്ക് മറിഞ്ഞത്.


TAGS: KERALA, ACCIDENT
KEYWORDS: School van accident; 7 students injured

Savre Digital

Recent Posts

പാനൂര്‍ അക്രമം; ഒളിവില്‍ പോയ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കര്‍ണാടകയില്‍ പിടിയില്‍

കണ്ണൂര്‍: പാനൂര്‍ മേഖലയിലെ പാറാട് ടൗണില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. പാറാട്ട് മൊട്ടേമ്മല്‍…

29 minutes ago

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് വീണ്ടും നീട്ടി പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപരിധിയിലൂടെ പറക്കുന്നതിനുള്ള നിരോധനം നീട്ടി പാകിസ്ഥാൻ. ജനുവരി 24 വരെയാണ് നിലവിലെ വിലക്ക് നീട്ടിയത്.…

45 minutes ago

“സയൻസിലൂടെ ഒരു യാത്ര”ശാസ്ത്ര പരിപാടി ശ്രദ്ധേയമായി

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര”…

1 hour ago

ക്രിസ്മസ്, പുതുവത്സര അവധി; കോയമ്പത്തൂരിൽ നിന്ന് മംഗളൂരു വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍, വഡോദര-കോട്ടയം, ചെർലപ്പള്ളി-മംഗളൂരു റൂട്ടുകളിലും സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് പാലക്കാട്, കോഴിക്കോട്, മംഗലാപുരം വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.…

2 hours ago

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു; ടയര്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം: വാമനപുരത്ത് മന്ത്രി സജി ചെറിയാന്‍ വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.…

3 hours ago

ഒ. സദാശിവന്‍ കോഴിക്കോട് മേയറായേക്കും

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച്‌ ജയിച്ചത്. ഇക്കാര്യത്തില്‍…

3 hours ago