ബെംഗളൂരു: കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വയനാടിന് ഒരു ഡോളര്‍’ ധനസമാഹരണ പരിപാടിയില്‍ കര്‍ണാടക ചാപ്റ്ററിലെ വിദ്യാര്‍ഥികളും, അധ്യാപകരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് സമാഹരിച്ച മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ചാപ്റ്ററിലെ നോര്‍ത്ത്, സൗത്ത്, വെസ്റ്റ്, ഈസ്റ്റ്, സെന്‍ട്രല്‍, മൈസൂരു, ഉഡുപ്പി മേഖലകളിലെ കോ ഓര്‍ഡിനേറ്റര്‍മാരും, ധനസമാഹരണ കോ ഓര്‍ഡിനേറ്റര്‍മാരും, ചാപ്റ്റര്‍ ഭാരവാഹികളും, പഠനകേന്ദ്രങ്ങളിലെ അധ്യാപകരും നേതൃത്വം നല്‍കി. ചാപ്റ്ററിന്റെ ‘വയനാടിന് ഒരു കൈത്താങ്ങും വയനാടിനൊരു സ്‌നേഹസന്ദേശവും’ എന്ന ശീര്‍ഷകത്തില്‍ നടന്ന ധനശേഖരണ പരിപാടി, ഭാഷക്കപ്പുറം മനുഷ്യ വേദനകള്‍ തിരിച്ചറിയാനുള്ള മലയാളം മിഷന്‍ കുടുംബത്തിന്റെ ലക്ഷ്യബോധവും മാനവികതയും വിളിച്ചോതുന്നതായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളം മിഷന്‍ കേന്ദ്രങ്ങള്‍ ഇതിനകം അമ്പത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.
<BR>
TAGS : MALAYALAM MISSION | WAYANAD LANDSLIDE | CMDRF
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…