ബെംഗളൂരു: സംസ്ഥാനത്തെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളിലും മറ്റു മലയാളി കൂട്ടായ്മകളിലും കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പിന്തുണയോടെ നടത്തുന്ന കന്നഡ ഭാഷാ പഠനക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചക്ക് 1.30 ന് വികാസ സൗധ ഹാളില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു. ടി. ഖാദര്‍ പ്രഖ്യാപനം നിര്‍വഹിക്കും. ന്യൂനപക്ഷ ക്ഷേമ, കന്നഡ സാംസ്‌കാരിക മന്ത്രി ശിവരാജ എസ് തങ്ങടഗി ചടങ്ങില്‍ മുഖ്യാതിഥിയാകും. കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ പുരുഷോത്തമ ബിളിമളെ അധ്യക്ഷത വഹിക്കും. എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുധാകരന്‍ രാമന്തളി സംസാരിക്കും. ബെംഗളൂരുവിലെ വിവിധ സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. ക്ലാസുകളുടെ നടത്തിപ്പ് അടക്കമുള്ള മാർഗ നിർദേശങ്ങൾ യോഗത്തിൽ ചെയർമാൻ ബിളിമളെ നൽകും. ഓഗസ്റ്റ് 15 മുതൽ 20 കേന്ദ്രങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
മൂന്നു മാസം നീളുന്ന ലഘു പാഠ്യപദ്ധതി കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് രൂപപെടുത്തിയിരിക്കുന്നത്. 35 ല്‍ കുറയാത്ത പഠിതാക്കളും 3 കോര്‍ഡിനേറ്റര്‍മാരും, പഠന കേന്ദ്രവുമുള്ള സംഘടനകള്‍ക്ക് ക്ലാസ്സുകള്‍ നടത്താവുന്നതാണ്. ജോലിക്കും പഠനത്തിനുമായി സംസ്ഥാനത്ത് എത്തുന്ന മലയാളികളെ കന്നഡ അറിയാവുന്നവരായി മാറ്റുകയാണ് ലക്ഷ്യമെന്നും പദ്ധതിയുടെ വിജയത്തിനായി മലയാളി സംഘടനകളുടെ സഹകരണം അഭ്യര്‍ഥിക്കുന്നതായും ജനറല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9739200919, 9379913940
<br>
TAGS : MALAYALAM MISSION
SUMMARY : Malayalam Mission-Kannada Development Authority Kannada study program started today
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…