ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല അധ്യാപക സംഗമം മൈസൂരുവിലെ കെ.സി ലേഔട്ടിൽ നടന്നു. ചാപ്റ്റർ പ്രസിഡൻറ് കെ. ദാമോദരൻ, വൈസ് പ്രസിഡൻറ് സുരേഷ് ബാബു, സെക്രട്ടറി ഹിത വേണുഗോപാലൻ, അക്കാദമിക് കോഡിനേറ്റർ മീര നാരായണൻ, മേഖലാ കൺവീനർ പ്രദീപ്കുമാർ, റിസോഴ്സ് അധ്യാപകരായ ഷൈനി പ്രകാശൻ, ജിൻസി ജിജിൻ, ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറിയിലെ സയന്റിസ്റ്റ് ഡോ. സഞ്ജീവ് കുമാർ, കെ പി എൻ.പൊതുവാൾ, സുരേഷ് ബാബു എന്നിവർ മുഖ്യാതിഥികളായി.
മൈസൂരു മേഖലയിലെ 14 സെൻ്ററുകളിൽ നിന്നായി മുപ്പതോളം അധ്യാപകർ ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന അധ്യാപക സംഗമത്തിൽ പങ്കുചേർന്നു. മേഖലയിലെ മലയാളം മിഷന്റെ ആദ്യ അധ്യാപിക സുധ, മേഖലയിലെ മുൻകോഡിനേറ്ററും ഇപ്പോഴത്തെ ചാപ്റ്റർ വൈസ് പ്രസിഡണ്ടുമായ സുരേഷ് ബാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മേഖലയിൽ നിന്ന് കേരള ഗവൺമെൻറ് നടത്തിയ നീലക്കുറിഞ്ഞി പരീക്ഷ എഴുതിയ ആർദ്ര, അനുശ്രീ എന്നിവർക്ക് കോഴ്സ് കംപ്ലീറ്റ് സർട്ടിഫിക്കറ്റ് കെ. ദാമോദരൻ വിതരണം ചെയ്തു. മേഖലയിലെ അധ്യാപകർ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രവേശനോത്സവം അടക്കമുള്ള തുടർ പ്രവർത്തനങ്ങളും സംഗമത്തിൽ ചർച്ചയായി.മലയാളഭാഷയിലൂടെ കേരള സംസ്കാരം വളർത്തിയെടുക്കാനുള്ള അധ്യാപകരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളെ ചാപ്റ്റർ പ്രസിഡൻറ് അഭിനന്ദിച്ചു. അധ്യാപകരായ അജിത, സൂസമ്മ, അനിത, സുചിത്ര അംബരീഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
SUMMARY: Malayalam Mission Karnataka Chapter Mysore Region Teachers’ Meet
ന്യൂഡൽഹി: രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കാൻ വിമാനക്കമ്പനികൾക്ക് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്ഥാപക പ്രസിഡന്‍റ് എം എ കരീമിന്റെ നിര്യാണത്തോടനുബന്ധിച്ച് സമാജം ഹാളിൽ അനുസ്മരണ യോഗം…
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പിആർകെ കൾച്ചറൽ ഫോറം കർണാടകയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള കർണാടക വിഭൂഷൻ പുരസ്കാരം ബാംഗ്ലൂർ മുത്തപ്പൻ…
ബെംഗളൂരു: ബെളഗാവിയിൽ സ്കൂളിലെ ടാങ്കിൽ നിന്ന് വിഷം കലർന്ന ജലം കുടിച്ച് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവദത്തിയിലെ ഹുലിഗട്ടി…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടി ഓണാരവംസെപ്തംബര് 14 ന് കോരമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കും. ഓൺലൈൻ…
മംഗളൂരു: ബലാത്സംഗത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പോലീസിന്റെ പ്രത്യേക സംഘം രൂപീകരിക്കണമെന്ന്…