ബെംഗളൂരു: മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷയിൽ കർണാടക ചാപ്റ്ററിന് 100 ശതമാനം വിജയം. ജൂണിൽനടന്ന പരീക്ഷയെഴുതിയ 13 പേരും മികച്ചവിജയം നേടി. ബെംഗളൂരുവിലെ വിവിധ മേഖലകളിൽനിന്നുള്ള 10 പേരും മൈസൂരുവിൽനിന്ന് മൂന്നുപേരുമാണ് വിജയിച്ചത്. 100 മാർക്കിൽ 97 മാർക്ക് നേടി സേതുലക്ഷ്മി ദാസാണ് ചാപ്റ്ററിൽ ഏറ്റവുംകൂടുതൽ ഒന്നാമതെത്തിയത്. 95 മാർക്കുനേടി ആവണി രമേഷാണ് രണ്ടാംസ്ഥാനം സ്വന്തമാക്കിയത്.
പത്താം ക്ലാസ്സിന് തുല്യമായ കേരള പരീക്ഷ ഭവൻ നടത്തുന്ന പരീക്ഷയാണ് നീലക്കുറിഞ്ഞി. അതിനാൽ, ഇവർക്ക് കേരളത്തിൽ സർക്കാർജോലിക്കടക്കം പരിഗണിക്കുന്ന ഭാഷാതുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കും. ചാപ്റ്ററിന് കീഴില്‍ നടന്ന ആദ്യ നീലക്കുറിഞ്ഞി പരീക്ഷയാണിത്.
SUMMARY: Malayalam Mission Karnataka Chapter Neelakurinji Exam; 100% Success
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധഭാഗങ്ങളില്‍ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഒരു…
കൊച്ചി: അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായും ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷ്…
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ സർവീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്…
കോല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച്…
തിരുവനന്തപുരം: കേരള, കുസാറ്റ് സർവകലാശാലകള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം. 22025ലെ എൻഐആർഎഫ് റാങ്കിങ്ങില്‍ രാജ്യത്തെ പൊതു സർവകലാശാലകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം…
പാലക്കാട്: പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറി. മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. ഷെരീഷ്, ഷഹാന എന്നിവര്‍ക്കാണ്…