ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍, പഠന കേന്ദ്രങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
ബെംഗളൂരു വിമാനപുര കൈരളി നിലയം സ്കൂളിൽ രാവിലെ 8 30ന് ആരംഭിക്കുന്ന പഠനോത്സവത്തിൽ എഴുത്തുകാരൻ സുധാകരൻ രാമന്തളി, കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് ഹനീഫ് എം, സെക്രട്ടറി റജികുമാർ എന്നിവർ മുഖ്യാതിഥികൾ ആകും.
മൈസൂരു ഡി പോൾ പബ്ലിക് സ്കൂളില്‍ രാവിലെ 8 30 മുതൽ നടക്കുന്ന പഠനോത്സവം ഫാ. ജോമഷ് മോളാല വി സി ഉദ്ഘാടനം ചെയ്യും. ചാപ്റ്റർ വൈസ് പ്രസിഡന്റ് പി സുരേഷ് ബാബു, മേഖലാ കോഡിനേറ്റർ എം.പി പ്രദീപ്കുമാർ, എന്നിവർ നേതൃത്വം നൽകും. മലയാളം മിഷൻ പാഠ്യപദ്ധതിയുടെ വിവിധ പരീക്ഷകളില്‍ വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്യും. കേരളസമാജം പ്രസിഡൻ്റ് പി എസ് നായർ, മുദ്ര മലയാള വേദി പ്രസിഡൻ്റ് വിനോദ്, റെയിൽവേ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സുരേഷ്, പ്രസാദ് ജോസ്, സുവർണ കർണാടക സംസ്ഥാന കമ്മറ്റി ജോയിന്റ് സെക്രട്ടറി അബൂബക്കർ എന്നിവർ പങ്കെടുക്കും.നീലകുറിഞ്ഞി പരീക്ഷയില്‍ വിജയിച്ച ആര്‍ദ്ര എ, അനുശ്രീ കെ.എ, ഷംനാസ് അബൂബക്കര്‍ എന്നീ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും.
SUMMARY: Malayalam Mission Karnataka Chapter Study Festival on 23rd
ന്യൂഡല്‍ഹി: ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ…
തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…
ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…