മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പഠനോത്സവം 24 ന്

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പഠനോത്സവം നവംബര്‍ 24ന് രാവിലെ  8.30 മുതല്‍ വൈകീട്ട് 3.30 വരെ നടക്കും. ബെംഗളൂരുലെ പഠനോത്സവം വിമാനപുര കൈരളി നിലയം സ്‌കൂളിലും, മൈസൂരുവിലെ പഠനോത്സവം ഡി പോള്‍ പബ്ലിക് സ്‌കൂളിലും വെച്ചാണ് നടക്കുക. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ കോഴ്‌സുകളിലെ അഞ്ഞൂറോളം പഠിതാക്കളാണ് പഠനോത്സവത്തില്‍ പങ്കെടുക്കുന്നത്. സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി പരീക്ഷകളിലേക്കുള്ള സമാന്തര പ്രവേശന യോഗ്യതാ പരീക്ഷയും ഇതോടൊപ്പം ഉണ്ടായിരിക്കും. പഠിതാക്കളും, അധ്യാപകരും പങ്കെടുക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. ചാപ്റ്ററിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകള്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും.

ബെംഗളൂരു പഠനോത്സവത്തില്‍ കകര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍, ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ആലുങ്കല്‍, സെക്രട്ടറി ഹിത വേണുഗോപാലന്‍, അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ മീര നാരായണന്‍, ജിസ്സൊ ജോസ് എന്നിവര്‍ പങ്കെടുക്കും. മേഖലാ കോ ഓര്‍ഡിനേറ്റര്‍മാരായ നൂര്‍ മുഹമ്മദ്, അനൂപ് കുറ്റ്യേരിമ്മല്‍, ശ്രീജേഷ്. പി, വിനേഷ്. കെ, ജിജോ.ഇ. വി. എന്നിവര്‍ നേതൃത്വം നല്‍കും. മൈസൂരു പഠനോത്സവം ഫാദര്‍ ജോമേഷ് ഉദ്ഘാടനം ചെയ്യും. ചാപ്റ്റര്‍ വൈസ് പ്രസിഡന്റുമാരായ സുരേഷ് ബാബു, ഷാഹിന ലത്തീഫ്, കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് മാരിയില്‍, കെ. പി. എന്‍. പൊതുവാള്‍ എന്നിവര്‍ പങ്കെടുക്കും.

രാവിലെ 9.30 മുതല്‍ 12.30 വരെ ബെംഗളൂരുവിലെ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗവും നടക്കും. 260 പഠനകേന്ദ്രങ്ങളും, 450 സന്നദ്ധപ്രവര്‍ത്തകരും, 6000 പഠിതാക്കളുമാണ് ഇപ്പോള്‍ ചാപ്റ്ററിനു കീഴിലുള്ളത്. കന്നഡ ഡവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ച് കന്നഡ ക്ലാസ്സുകള്‍ നടത്തുന്നതിനായി 15 സെന്ററുകള്‍ ഈ വര്‍ഷം ആരംഭിക്കും.
<br>
TAGS : MALAYALAM MISSION

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

5 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

5 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

6 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

6 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

7 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

7 hours ago