BENGALURU UPDATES

മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷ ഇന്ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടക്കുന്ന മലയാളം ഭാഷ പഠന പദ്ധതിയുടെ സീനിയര്‍ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിയുടെ ആദ്യ ബാച്ച് പരീക്ഷ ഇന്ന് നടക്കും. വിമാനപുര കൈരളി നിലയം സെൻട്രൽ സ്കൂളിൽ രാവിലെ 10 മുതൽ 1.15 വരെയാണ് പരീക്ഷ. ബെംഗളൂരുവിലെ വിവിധമേഖലകളിൽനിന്നും മൈസൂരുവിൽനിന്നുമായി 13 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളൂരു പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത ഗോവയിൽനിന്നുള്ള ഒരു വിദ്യാർഥിയും ഇവിടെ പരീക്ഷ എഴുതും.

സർട്ടിഫിക്കറ്റ് കോഴ്‌സായ കണിക്കൊന്ന (രണ്ടുവർഷം), ഡിപ്ലോമ കോഴ്‌സായ സൂര്യകാന്തി(രണ്ടുവർഷം), ഹയർ ഡിപ്ലോമ കോഴ്‌സായ ആമ്പൽ(മൂന്നുവർഷം) എന്നിവ പൂര്‍ത്തിയാക്കിയവരാണ് നീലക്കുറിഞ്ഞി പരീക്ഷ എഴുതുന്നത്. കര്‍ണാടകയില്‍ 13 വർഷം മുമ്പ് ആരംഭിച്ച പഠന പദ്ധതിയില്‍ നീലക്കുറിഞ്ഞി പരീക്ഷകൂടി പഠിതാക്കള്‍ പിന്നിടുന്നതോടെ മുഴുവൻ കോഴ്‌സുകളും പൂർത്തിയാക്കുന്നുവെന്ന നേട്ടം ചാപ്റ്റർ സ്വന്തമാക്കും. കേരളത്തിലെ പത്താം ക്ലാസിന് തുല്യമായ പരീക്ഷയുടെ നടത്തിപ്പ് ചുമതല കേരള പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. കര്‍ണാടക ചാപ്റ്ററില്‍ നിന്നും ഹിത വേണുഗോപാല്‍ (പരീക്ഷാ സൂപ്രണ്ട്), ജിസോ ജോസ് (ഡെപ്യൂട്ടി സൂപ്രണ്ട്), മീരാ നാരായണന്‍ (ഇൻവിജിലേറ്റര്‍) എന്നിവര്‍ക്കാണ് പരീക്ഷ ചുമതല. വിപുലമായ ക്രമീകരണങ്ങളാണ് പരീക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനപുര കൈരളി നിലയം സ്കൂളിലെ പരീക്ഷാകേന്ദ്രത്തിലെ നടപടികൾ തിരുവനന്തപുരത്തെ പരീക്ഷാഭവനിൽനിന്ന് ഓണ്‍ലൈനായി നിരീക്ഷിക്കും.

പരീക്ഷയ്ക്കുശേഷം 2.30-ന് നടക്കുന്ന അധ്യാപക സംഗമത്തിൽ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി, നടൻ പ്രകാശ് ബാരെ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മലയാണ്മ പുരസ്കാരംനേടിയ ടോമി ജെ. ആലുങ്കൽ, സതീഷ് തോട്ടശ്ശേരി എന്നിവരെ ആദരിക്കും. മലയാളം മിഷൻ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്യും. നീലക്കുറിഞ്ഞി കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർഥികളെയും അനുമോദിക്കും. സമ്മേളനത്തിനുശേഷം നാടകാവതരണവും മറ്റ് കലാപരിപാടികളും അരങ്ങേറും.

ജൂൺ- ജൂലൈ മാസങ്ങളിൽ കണിക്കൊന്ന കോഴ്സിലേക്കുള്ള പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ നടന്നുവരികയാണ്. ക്ലാസുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കും ക്ലാസുകൾ സംഘടിപ്പിക്കാൻ താല്പര്യമുള്ളവർക്കും മലയാളം മിഷൻ പ്രവർത്തകരുമായി ബന്ധപ്പെടാം: 97392 00919
SUMMARY: Malayalam Mission Neelakurinji Exam today

 

NEWS DESK

Recent Posts

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. ഒരുലക്ഷം…

2 minutes ago

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

1 hour ago

പാലിയേക്കര ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…

2 hours ago

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…

3 hours ago

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

4 hours ago

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

5 hours ago