മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷയ്ക്ക് ശേഷം നടന്ന അധ്യാപക സംഗമത്തില് മുരളി തുമ്മാരുകുടി സംസാരിക്കുന്നു
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിൽ നടന്ന നീലക്കുറിഞ്ഞി പരീക്ഷ അവസാനിച്ചു. വിമാനപുര കൈരളി നിലയം സെൻട്രൽ സ്കൂളിൽ നടന്ന പരീക്ഷയിൽ ചാപ്റ്ററിന് കീഴിൽ മലയാളം പഠന പൂർത്തിയാക്കിയ 13 വിദ്യാർഥികൾ ആണ് പരീക്ഷ എഴുതിയത്. കേരളത്തിലെ പത്താം ക്ലാസിന് തുല്യമായ പരീക്ഷയുടെ നടത്തിപ്പ് ചുമതല കേരള പൊതുവിദ്യാഭ്യാസ വകുപ്പിനായിരുന്നു. കര്‍ണാടക ചാപ്റ്ററില്‍ നിന്നും ഹിത വേണുഗോപാല്‍ (പരീക്ഷാ സൂപ്രണ്ട്), ജിസോ ജോസ് (ഡെപ്യൂട്ടി സൂപ്രണ്ട്), മീരാ നാരായണന്‍ (ഇൻവിജിലേറ്റര്‍) എന്നിവര്‍ക്കായിരുന്നു പരീക്ഷയുടെ മേല്‍നോട്ട ചുമതല. വിപുലമായ ക്രമീകരണങ്ങളാണ് പരീക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയത്.
ഡിഗ്രി, പ്ലസ് ടു, എൻജിനീയറിങ് വിദ്യാർഥികൾക്ക് പുറമെ ഐടി മേഖലയിൽ ഉള്ളവരും അധ്യാപകരും ഒരു അഭിഭാഷകയും പരീക്ഷയെഴുതാൻ എത്തിയിരുന്നു ഇവരെ കൂടാതെ മലയാളം മിഷൻ ഗോവ ചാപ്റ്ററിലെ ഒരു വിദ്യാർഥിയും പരീക്ഷ എഴുതി. പരീക്ഷ എഴുതിയ മൂന്നുപേർ മൈസൂരുവിൽ നിന്നുള്ളവരാണ്.
തുടർന്ന് നടന്ന അധ്യാപക സംഗമത്തിൽ മുരളി തുമ്മാരുകുടി, പ്രകാശ് ബാരെ എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന സർക്കാറിന്റെ മലയാണ്മ പുരസ്കാരംനേടിയ ടോമി ജെ. ആലുങ്കൽ, സതീഷ് തോട്ടശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. എഴുത്തുകാരന്‍ സുധാകരൻ രാമന്തളി, മലയാളം മിഷന്‍ കർണാടക ചാപ്റ്റര്‍ പ്രസിഡണ്ട് കെ. ദാമോദരന്‍, സെക്രട്ടറി ഹിത വേണുഗോപാൽ, കൈരളി സമാജം ജനറല്‍ സെക്രട്ടറി പി.കെ. സുധീഷ്, കേരള സമാജം പ്രസിഡന്റ് ജനറൽ സെക്രട്ടറി റജികുമാർ, മലയാളം മിഷന്‍ അക്കാദമിക് കോർഡിനേറ്റർ മീരാ നാരായണൻ എന്നിവർ സംസാരിച്ചു. അനിൽ തിരുമംഗലം രചനവും സംവിധാനം നിർവഹിച്ച കുമാരൻ ന്യൂട്രൽ, ഒറ്റക്കണ്ണൻ എന്നീ നാടകങ്ങൾ അരങ്ങേറി. എസ്.ബി ഹരിത, ബിന്ദുഗോപാലകൃഷ്ണൻ, അഡ്വ. ബുഷ്റ വളപ്പിൽ എന്നിവർ സമാപന സമ്മേളനത്തിന് നേതൃത്വം നൽകി.
SUMMARY: Malayalam Mission Neelakurinji students appeared for the exam
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില് ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ് ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില് നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്ഖര് സല്മാന്റെയും വീടുകളില് കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്…
ബെംഗളൂരു: കാലവര്ഷത്തെ തുടര്ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്ശകര്ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…