ASSOCIATION NEWS

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച് നടക്കുന്ന റസിഡൻഷ്യൽ പരിശീലന പരിപാടിക്ക്  എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസറും മലയാളം മിഷൻ മുൻ ഭാഷാധ്യാപകനുമായ ഡോക്ടർ എം. ടി. ശശി നേതൃത്വം നൽകും. കണിക്കൊന്ന മുതൽ നീലക്കുറിഞ്ഞി വരെയുള്ള കോഴ്സുകളിൽ അധ്യാപകർക്ക് പ്രാവീണ്യം ഉണ്ടാക്കുക എന്നതാണ് പരിശീലനത്തിൻ്റെ ലക്ഷ്യം.
പുതുതലമുറയെ മാധുര്യമാർന്ന ഉച്ചാരണമുമുള്ള മലയാള ഭാഷയും, സമ്പന്നമായ സാഹിത്യ പാരമ്പര്യവും പഠിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയതായി പഠനകേന്ദ്രങ്ങൾ തുടങ്ങുവാൻ താല്പര്യമുള്ള സംഘടനകൾക്കും ഭാഷാസ്നേഹികൾക്കു അധ്യാപനത്തിൽ താല്പര്യമുള്ളവരെ പരിശീലനപരിപാടിയിൽ പങ്കെടുപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  മിഷൻ അക്കാദമിക് കോ ഓർഡിനേറ്റർ മീരാ നാരായണൻ (8884086409), മിഷൻ സെക്രട്ടറി ഹിതാ വേണുഗോപാലൻ ( 9731612329) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
SUMMARY: Malayalam Mission Teacher Training.
NEWS DESK

Recent Posts

ആപ്പിളിന്റ ആദ്യ ബെംഗളൂരു റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 2 ന്

ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…

16 minutes ago

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യത്തിന് ഡിസംബറില്‍ തുടക്കമാകും: ഐഎസ്ആര്‍ഒ മേധാവി

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…

48 minutes ago

രാഹുലിന് വിലക്ക്; പൊതുപരിപാടിയില്‍ നിന്ന് മാറ്റി പാലക്കാട് നഗരസഭ

പാലക്കാട്‌: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…

2 hours ago

ജയമഹൽ കരയോഗം കുടുംബ സംഗമം ഞായറാഴ്ച

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…

2 hours ago

പാലക്കാട് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

പാലക്കാട്‌: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…

2 hours ago

വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി…

3 hours ago