ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ’45’-ന്റെ മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ അർജുൻ ജന്യ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ഫാന്റസി ആക്ഷൻ ത്രില്ലർ, ഡിസംബർ 25-ന് കന്നഡയിൽ റിലീസ് ചെയ്തപ്പോൾ മുതൽ വലിയ പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
സൂപ്പർഹിറ്റായ ‘സു ഫ്രം സോ’ (She from South) എന്ന കന്നഡ ചിത്രത്തിന് ശേഷം വേഫറെർ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്ന കന്നഡ ചിത്രമാണിത്. ഒരു കംപ്ലീറ്റ് മാസ് സ്റ്റൈലിഷ് എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ’45’, അതിന്റെ ആക്ഷൻ രംഗങ്ങൾ കൊണ്ടും സംഗീതം കൊണ്ടും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിലെ ‘ആഫ്രോ തപാംഗ്’ എന്ന ഗാനവും ട്രെയിലറും മലയാളികൾക്കിടയിലും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രമേശ് റെഡ്ഡിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കേരളത്തിലും ഏറെ സുപരിചിതരായ താരങ്ങളാണ് ചിത്രത്തിലെ പ്രധാന ആകർഷണം. ‘ജയിലറി’ലൂടെ തിളങ്ങിയ ശിവരാജ് കുമാറും, ‘ടർബോ’, ‘കൊണ്ടൽ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ രാജ് ബി. ഷെട്ടിയും, ‘കൂലി’യിലൂടെ ശ്രദ്ധേയനായ ഉപേന്ദ്രയും ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം നാളെ മുതൽ പ്രദർശനം ആരംഭിക്കും.
SUMMARY: Malayalam version of the blockbuster film ’45’ to release tomorrow; Dulquer Salmaan’s Wayfarer Films to bring it to Kerala
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…