ബെംഗളൂരു : ലഹരിമരുന്നുമായി മലയാളിയുവതി ബെംഗളൂരുവില്‍ അറസ്റ്റില്‍. ഇലക്ട്രോണിക്സിറ്റി കൊനപ്പന അഗ്രഹാരയില്‍ താമസിക്കുന്ന ലിജിന സുരേഷ് (28) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) ബെലന്ദൂരില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 570 ഗ്രാം ഹൈഡ്രോ കഞ്ചാവുള്‍പ്പെടെ 25 ലക്ഷം രൂപയുടെ ലഹരിമരുന്ന് ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
തായ്ലാന്‍ഡില്‍നിന്ന് പാഴ്സലായിട്ടാണ് ലഹരിമരുന്നെത്തിച്ചത്. സര്‍ജാപുര മെയിന്‍ റോഡിലെ കാര്‍മലാരം പോസ്റ്റ് ഓഫീസില്‍ നിന്നും സംശയാസ്പദമായ നിലയില്‍ ഒരു പാഴ്‌സല്‍ പിടികൂടി. പരിശോധനയില്‍ പാഴ്സലിനുള്ളില്‍ ഒളിപ്പിച്ച ലഹരിവസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ ലിജിനയുടെ തായ്ലാന്‍ഡിലുള്ള മലയാളിസുഹൃത്ത് സഹദാണ് ലഹരിമരുന്ന് അയച്ചതെന്ന് പോലീസ് മനസ്സിലാക്കുകയായിരുന്നു.
ഇയാളും ബെംഗളൂരുവിലെത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലിജിനാ സുരേഷ് പതിവായി ലഹരിമരുന്ന് ഇടപാടുകള്‍ നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. സഹദിനെയും മയക്കുമരുന്ന് സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് കൂട്ടാളികളെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
<br>
TAGS : DRUG ARREST
SUMMARY : Malayalee women arrested with drugs in Bengaluru
കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…
തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…