ബെംഗളൂരു : സി.പി.എം. കർണാടക സംസ്ഥാന കമ്മിറ്റിയിൽ അംഗമായി മലയാളിയും. കണ്ണൂർ കണ്ണാപുരം സ്വദേശിയും ബെംഗളൂരു ഐ.ടി. മേഖല സി.പി.എം. ലോക്കൽ കമ്മിറ്റിയായ സി.പി.എം. ഐ.ടി. ഫ്രണ്ടിന്റെ സെക്രട്ടറിയുമായ സൂരജ് നിടിയങ്ങയാണ് 23 അംഗ കമ്മിറ്റിയുടെ ഭാഗമായത്. നിലവില്‍ കർണാടക സ്റ്റേറ്റ് ഐ.ടി, ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയാണ്.
കർണാടകയിൽ ഐടി തൊഴിലാളികളുടെ ജോലി സമയം 14 മണിക്കൂറായി വർധിപ്പിക്കാനുള്ള സർക്കാർനീക്കം ഐടി ഫ്രണ്ട് നിരന്തര പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തിയിരുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയശേഷം 2009ൽ ജോലിക്കായി ബെംഗളൂരുവിലെത്തിയ സൂരജ് ഐടി മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണായക പ്രവർത്തനം നടത്തിയിട്ടുണ്ട്.
തുമകൂരുവിൽ സമാപിച്ച പാർട്ടിയുടെ 24-ാം സംസ്ഥാന സമ്മേളനത്തില്‍ ഡോ. കെ. പ്രകാശിനെ സി.പി.എം. കർണാടക സംസ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്നു. നിലവിലെ സെക്രട്ടറി യു. ബസവരാജിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. ജി.സി. ബയ്യാ റെഡ്ഡി, മീനാക്ഷീ സുന്ദരം, എസ്. വരലക്ഷ്മി, ഗോപാലകൃഷ്ണ ഹരളഹള്ളി, സയ്യിദ് മുജീബ്, യാദവഷെട്ടി, മുനി വെങ്കടപ്പ, കെ. നീല, കെ. മഹന്ദേഷ്, ചന്ദ്രപ്പ ഹൊസകെര എന്നിവരാണ് മറ്റ് സെക്രട്ടേറിയറ്റംഗങ്ങൾ.
<BR>
TAGS : CPM
SUMMARY : Malayali also in CPI(M) Karnataka State Committee
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…