എയര്‍ ഇന്ത്യാ വിമാനത്തിന്റെ ശൗചാലയത്തില്‍ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ. ദമാമില്‍ നിന്ന് ഞായറാഴ്ച രാവിലെ 7.30-ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനും ആലപ്പുഴ മാന്നാര്‍ എരുമത്തൂര്‍ പാദൂര്‍ സ്വദേശിയുമായ മുഹമ്മദാലി ഹൈദ്രോസ്‌കുട്ടി(54)യെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.
യാത്രയ്ക്കിടയില്‍ ടോയ്‌ലറ്റില്‍ കയറിയ ഇയാള്‍ ലൈറ്റര്‍ ഉപയോഗിച്ച് സിഗരറ്റ് കത്തിച്ചു. ഇതോടെ പുക ഉയരുകയും വിമാനത്തിലെ അഗ്‌നിസുരക്ഷാ അലാറം മുഴങ്ങുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ടോയ്‌ലറ്റില്‍ നിന്നു പുറത്തുവന്ന മുഹമ്മദാലിയെ ജീവനക്കാര്‍ തടഞ്ഞുവെച്ചു.
വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എയര്‍പോര്‍ട്ട് മാനേജരെ വിവരമറിയിച്ചു. തുടര്‍ന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ യാത്രക്കാരനെ തടഞ്ഞുവെച്ച് പോലീസിനു കൈമാറുകയായിരുന്നു.
TAGS : ARRESTED
SUMMARY : Malayali arrested for smoking in toilet of Air India flight
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ…
കൊച്ചി: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ഇന്ന് സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം നടക്കും. രാവിലെ 10.30 നാണ്…
തിരുവനന്തപുരം: കരമനയിൽ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കരമന ഇടഗ്രാമത്തിലെ ടാവുമുക്കിൽ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ്…
ബെംഗളൂരു: കാളപ്പോര് മത്സരത്തിനിടെ വിരണ്ടോടിയ കാളയുടെ കുത്തേറ്റ് മുൻ എംഎൽഎയ്ക്ക് പരുക്കേറ്റു. ശിക്കാരിപുര മുൻ എംഎൽഎ മഹാലിംഗപ്പയെ ആണ് കാള…
കോട്ടയം: കുറവിലങ്ങാട് എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ മൊബൈൽ ഫോൺ കടത്തിക്കൊണ്ടുപോയ ജയിൽവാർഡൻ അറസ്റ്റിൽ. കലബുറഗി…