LATEST NEWS

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍ തട്ടി മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട ഏച്ചൂർകോട്ടം റോഡ് പുതുശ്ശേരി പങ്കജ് വിലാസിൽ പരേതരായ എ പി ചാത്തുക്കുട്ടി നമ്പ്യാരുടെയും (രാധാബേക്കറി) പി പാർവ്വതി അമ്മയുടെയും മകൻ പി പ്രദീഷ് ബാബു (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ യശ്വന്തപുര ഗോകുലയില്‍ വെച്ചാണ് അപകടമുണ്ടായത്. മത്തിക്കരെ അയ്യപ്പ ബേക്കറി ജീവനക്കാരനായിരുന്നു.

മൃതദേഹം രാമയ്യ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം കർണാടക മൈനോരിറ്റി കൾചറൽ സെന്റർ, മലബാർ മുസ്ലിം അസോസിയേഷൻ പ്രവര്‍ത്തകാരുടെ സഹായത്തോടെ നാട്ടിലെക്ക് കൊണ്ടുപോയി.

ഭാര്യ: സി പി ബേബി. മക്കൾ: വരുൺ ബാബു, ബേബി വർണ്ണ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.
SUMMARY: Malayali bakery employee dies after being hit by train

NEWS DESK

Recent Posts

ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്‍റെ മൃതദേഹം

കണ്ണൂർ: കണ്ണൂരില്‍ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ…

15 minutes ago

ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ ആക്രമണം

കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ…

1 hour ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…

2 hours ago

ഇന്റർ സ്കൂൾ ക്വിസ് മത്സരം

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം  ഞായറാഴ്ച…

3 hours ago

ബിരിയാണിയില്‍ പഴുതാരയെ കിട്ടിയ സംഭവം; ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ

കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…

3 hours ago

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി​യി​ൽ നി​ന്ന് ബെംഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നത്തിന് അടിയന്തര ലാന്‍ഡിംഗ്

ബെംഗളൂരു: ഡ​ൽ​ഹി​യി​ൽ നി​ന്നു ബെംഗ​ളൂ​രുവി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഭോ​പ്പാ​ൽ രാ​ജ് ഭോ​ജ്…

4 hours ago