ബെംഗളൂരു : ബെംഗളൂരുവിൽ അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ മലയാളി ബാലന് പരുക്കേറ്റു. മലപ്പുറം സ്വദേശിയും ഇന്ദിരാനഗറിൽ താമസക്കാരനുമായ റിഷാദിന്റെ മകൻ മുഹമ്മദ് റിഷാനെ (4) യാണ് നായ ആക്രമിച്ചത്. രക്ഷിക്കാൻ ചെന്ന റിഷാദിനും കടിയേറ്റു. കുട്ടിയുടെ തലയ്ക്ക് പിന്നിലും ചെവിയിലും തുടയിലുമാണ് കടിയേറ്റത്. അയല്‍വാസികളായ മഗേശ്വരി, സഞ്ജയ് എന്നിവരുടെ റോട്ട്‌വൈലർ വിഭാഗത്തില്‍ പെട്ട നായയാണ് ആക്രമിച്ചത്. പരുക്കേറ്റ ഇരുവരും വിക്ടോറിയ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീടിനുമുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് നായ കുട്ടിയെ ആക്രമിച്ചത്.
വീടിന്റെ മുകൾനിലയിൽ തുറന്നുവിടാറുള്ള നായയെ കെട്ടിയിടണമെന്ന് പലതവണ ആവശ്യപ്പെട്ടുവെങ്കിലും അയൽവാസി അത് ചെവിക്കൊണ്ടില്ലെന്ന് നിഷാദ് പറഞ്ഞു. നിഷാദിന്റെ പരാതിയിൽ ഇന്ദിരാനഗർ പോലീസ് കേസെടുത്തിട്ടുണ്ട്.
<br>
TAGS : DOG ATTACK
SUMMARY : Malayali boy injured after being attacked by neighbor’s pet dog
കൊച്ചി: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. U/A 16+ സർട്ടിഫിക്കറ്റ് ആണ്…
ടെഹ്‌റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരുക്കേറ്റിരുന്നതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) റിപ്പോര്‍ട്ട്. ജൂണ്‍…
കൽപ്പറ്റ: വയനാട്ടിൽ ആറംഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പിടികൂടി പോലീസ്. മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന…
തൃശൂർ: സി പി ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്…
മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. മലപ്പുറം…
ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വൻ അപകടമുണ്ടായതിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് പുലർച്ചെ 5.30ന്…